Tuesday, July 27, 2021

സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ എം.എൽ.എ.ഓഫീസിൽ കൊടുക്കാൻ കൂടെക്കൂടി;സഹായിയായികൂടി പണവും സ്വർണവും മോഷ്ടിച്ചയാൾ പിടിയിൽ

Must Read

വൈക്കം: പരിചയപ്പെട്ട് സഹായിയായികൂടി പണവും സ്വർണവും മോഷ്ടിച്ചയാൾ പിടിയിൽ. വൈക്കം കെ.എസ്.മംഗലം കുറ്റിക്കാട്ട് വീട്ടിൽ അനൂപ് (33) ആണ് പിടിയിലായത്.

സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ എം.എൽ.എ.ഓഫീസിൽ കൊടുക്കാൻ കൂടെക്കൂടിയാണ് തട്ടിപ്പ് നടത്തിയത്. അപേക്ഷയെഴുതാൻ താലൂക്ക് ഓഫീസിനുമുന്നിൽ നിന്നപ്പോൾ ആണ് പരിചയപ്പെട്ടത്. സാമ്പത്തികസഹായം അഭ്യർത്ഥിച്ചുപോകുമ്പോൾ സ്വർണമാലയിടരുതെന്ന് ഇരുമ്പൂഴിക്കര മാവേലിത്തറ സിന്ധുവിനോട് അനൂപ് പറഞ്ഞു. തുടർന്ന് സ്വർണമാല ഊരി പേഴ്‌സിൽ സൂക്ഷിച്ചു. അപേക്ഷ നൽകി തിരികെ വരുമ്പോൾ സിന്ധു ഡോക്ടറെ കാണാനായി താലൂക്ക് ആശുപത്രിയിൽ കയറി. ഒപ്പമുണ്ടായിരുന്ന 15 വയസ്സുള്ള മകളെ പുറത്ത് നിർത്തി പഴ്‌സ് ഏൽപ്പിച്ചാണ് ക്യൂവിൽ നിൽക്കുന്നത്. ഈസമയം അനൂപ് വന്ന് അമ്മപറഞ്ഞുവെന്ന് പറഞ്ഞ് സ്വർണമാലയും പേഴ്‌സും സൂക്ഷിച്ചിരുന്ന മാലയുമായി കടന്നു. മോഷ്ടിച്ച സ്വർണം കുറവിലങ്ങാട് സ്വകാര്യപണമിടപാട് സ്ഥാപനത്തിൽ പണയം വെച്ച് ഇയാൾ അവിടെ നിന്ന് പണം തട്ടി. പോലീസ് നടത്തിയ പരിശോധനയിൽ 3.25 പവൻ വരുന്ന സ്വർണമാല കണ്ടെത്തി.

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News