Thursday, December 2, 2021

അമ്മയോടൊപ്പം തുണിക്കടയിലെത്തിയ കുട്ടിയുടെ സ്വർണ പാദസരം മോഷ്ടിച്ചയാൾ അറസ്റ്റിൽ

Must Read

അമ്മയോടൊപ്പം തുണിക്കടയിലെത്തിയ കുട്ടിയുടെ സ്വർണ പാദസരം മോഷ്ടിച്ചയാൾ അറസ്റ്റിൽ. കോട്ടയ്ക്കൽ പാലച്ചിറമാട് ചങ്ങരൻചോല വീട്ടിൽ അബ്ദുൾകരീ (47)മിനെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റുചെയ്തത്.

രണ്ട് വയസ്സുള്ള കുട്ടിയുടെ പാദസരമാണ് കവർന്നത്. അമ്മ വസ്ത്രങ്ങൾ തിരയുന്നതിനിടയിൽ കുട്ടിയുടെ കാലിനുമുകളിൽ ഇയാൾ മറ്റൊരു വസ്ത്രം മറച്ചുപിടിച്ച് പാദസരം പൊട്ടിച്ചെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞ അമ്മ കടയുടമയോട് പരാതി പറഞ്ഞു. കടയിലെത്തിയ പോലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച്‌ വളാഞ്ചേരി ടൗണിൽനിന്നുതന്നെ ഇയാളെ പിടികൂടുകയായിരുന്നു. വളാഞ്ചേരി സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജെ. ജിനേഷിന്റെ നിർദേശാനുസരണം എസ്.ഐ. മുഹമ്മദ് റഫീഖ്, ജി.എസ്.ഐ. ബെന്നി, ജയകൃഷ്ണൻ, ജോൺസൺ എന്നിവരടങ്ങുന്ന സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News