സമൂഹ മാധ്യമം വഴി യുവതിയെ അപമാനിക്കുന്ന വീഡിയോകളും ഫോട്ടോകളും ഷെയര്‍ ചെയ്ത യുവാവ് പിടിയിൽ

നോയിഡ: സമൂഹ മാധ്യമം വഴി യുവതിയെ അപമാനിക്കുന്ന വീഡിയോകളും ഫോട്ടോകളും ഷെയര്‍ ചെയ്ത യുവാവ് പിടിയിൽ. നോയിഡയിലെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന 25കാരനായ യുവാവിനെയാണ് നോയിഡ ഫേസ് 2 പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി നൽകിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പൊലീസില്‍ പരാതി നല്‍കിയാല്‍ പെണ്‍കുട്ടിയെ അപായപ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു .

നേരത്തെ പെണ്‍കുട്ടിയും ഇയാളും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇവര്‍ വേർപിരിഞ്ഞതോടെ പെണ്‍കുട്ടിയെ അപമാനിക്കുന്ന രീതിയില്‍ ഫോട്ടോകളും വീഡിയോകളും ഇയാള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യുകയായിരുന്നു. നോയിഡയ്ക്ക് അടുത്ത് ബംഗല്‍ ഗ്രാമത്തിലാണ് പെണ്‍കുട്ടിയുടെ വീട്. ഇവരുടെ അയല്‍വാസിയാണ് യുവാവ്.

ചൊവ്വാഴ്ചയാണ് യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ എഫ്ഐആര്‍ ഇട്ടത്. തുടര്‍ന്ന് ബുധനാഴ്ച രാവിലെയോടെ നോയിഡ സെക്ടര്‍ 82ല്‍ വച്ച് അറസ്റ്റ് ചെയ്തു. ഐപിസി 506, ഐടി ആക്ടിലെ നിയമങ്ങള്‍ എന്നിവ അനുസരിച്ചാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Leave a Reply