Friday, June 25, 2021

മാട്രിമോണിയൽ വെബ്സൈറ്റുകളിലൂടെ പരിചയപ്പെട്ട 12ലധികം സ്ത്രീകളെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ

Must Read

മുംബൈ: മാട്രിമോണിയൽ വെബ്​സൈറ്റുകളിലൂടെ പരിചയപ്പെട്ട 12ലധികം സ്​ത്രീകളെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ.32കാരനായ മഹേഷ്​ എന്ന കരൺ ഗുപ്​തയാണ് തിങ്കളാഴ്ച മുംബൈയിലെ മലാഡ്​ പ്രദേശത്ത്​​ വലയിലായത്​.

മെക്കാനിക്കൽ എൻജിനിയറാണ് പ്രതിയെന്ന് നവി മുംബൈ പൊലീസ്​ മാധ്യമങ്ങളോട് പറഞ്ഞു.

മികച്ച സ്​ഥാപനങ്ങളിൽ നിന്ന്​ വിദ്യാഭ്യാസം നേടിയ പ്രതി മുമ്പ്​ വലിയ കമ്പനികളിൽ ജോലി ചെയ്​തിരുന്നതായി പൊലീസ്​ പറഞ്ഞു.

ഇതുവരെ 12 യുവതിളെയാണ്​ ഇയാൾ പീഡനത്തിനിരയാക്കിയതെന്നാണ്​ വിവരം. എന്നാൽ യഥാർഥ സംഖ്യ ഇനിയും കൂടാം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാലുദിവസത്തെ പൊലീസ്​ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണെന്നും പൊലീസ്​ പറഞ്ഞു

നാലു മാസമായി ഇയാളെ പൊലീസ്​ അന്വേഷിക്കുകയായിരുന്നു. വൈവാഹിക സൈറ്റുകളിലൂടെയാണ്​ ഇയാൾ വിദ്യാസമ്പന്നരായ സ്​ത്രീകളുമായി അടുപ്പം സ്​ഥാപിക്കുന്നത്​. പരിചയം ആകുന്നതോടെ റസ്റ്ററന്‍റിലോ മാളിലോ പബിലോ വെച്ച്​ കാണാമെന്ന്​ പറയും.

അത്തരം കൂടിക്കാഴ്ചകൾക്കിടയിലാണ്​ ഇയാൾ യുവതികളെ ചൂഷണം ചെയ്​തതെന്ന്​ ഡി.സി.പി സുരേഷ്​ മെങ്​ഗാഡെ പറഞ്ഞു.

‘ഓരോ തവണയും ഇയാൾ വ്യത്യസ്​ഥ മൊബൈൽ നമ്പറുകളാണ്​ ഉപയോഗിക്കുക. കുറ്റകൃത്യത്തിന്​ ശേഷം ഇയാൾ സ്​ഥിരമായി നമ്പർ മാറ്റും. ഓൺലൈനായി ടാക്​സി ബുക്ക്​ ചെയ്യാൻ പോലും ഇയാൾ സ്വന്തം പേരിലുള്ള സിം കാർഡ്​ അല്ല​ ഉപയോഗിക്കാറുള്ളത്​​. മുമ്പ്​ ഹാക്കറായി ജോലി ചെയ്​തിരുന്ന പ്രതിക്ക്​ നല്ല കംപ്യൂട്ടർ പരിജ്ഞാനമുണ്ട്​. എന്നാൽ അത്​ ഇയാൾ തെറ്റായി ഉപയോഗപ്പെടുത്തുകയായിരുന്നു’ -സുരേഷ്​ പറഞ്ഞു.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News