Thursday, September 23, 2021

ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

Must Read

നഗരൂർ: ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. കല്ലിംഗൽ മുണ്ടയിൽക്കോണം സുഗന്ധിഭവനിൽ രാജനെ(47)യാണ് നഗരൂർ പോലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെയാണ് ഇയാൾ വയോധികയെ ആക്രമിച്ചത്. പരാതിയെ തുടർന്ന് കേസെടുത്ത നഗരൂർ പോലീസ് രാജനെ കണ്ടെത്തി പിടികൂടുകയായിരുന്നു. എസ്.ഐ. അനിൽകുമാർ, ഉദയകൃഷ്ണൻ, എ.എസ്.ഐ. താജുദ്ദീൻ, എസ്.സി.പി. ഒ.അഷ്റഫ്, സി.പി.ഒ. പ്രവീൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ റിമാൻഡു ചെയ്തു.

Leave a Reply

Latest News

നിയമസഭാ കയ്യാങ്കളി കേസില്‍ പുതിയ വാദവുമായി പ്രതികള്‍ കോടതിയില്‍

നിയമസഭാ കയ്യാങ്കളി കേസില്‍ പുതിയ വാദവുമായി പ്രതികള്‍ കോടതിയില്‍. വാച്ച് ആന്‍ഡ് വാര്‍ഡായി എത്തിയ പൊലീസുകാരാണ് സംഘര്‍ഷമുണ്ടാക്കിയതെന്നാണ് പ്രതികളുടെ വാദം. പ്രചരിക്കപ്പെട്ട ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തിലുള്ളതല്ലെന്നും പൊലീസ്...

More News