Monday, September 27, 2021

വിവാഹം ചെയ്ത്‌ നൽകാത്തതിനെ തുടർന്ന് അസം സ്വദേശിയായ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

Must Read

വിവാഹം ചെയ്ത്‌ നൽകാത്തതിനെ തുടർന്ന് അസം സ്വദേശിയായ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി ആനക്കല്ലിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അസം സ്വദേശി റഷീദുൾഹഖ്‌ (27) ആണ് പോലീസ് പിടിയിലായത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. റഷീദുൾഹഖുമായി പ്രണയത്തിലായിരുന്ന യുവതി മറ്റൊരാളെ വിവാഹം ചെയ്തതോടെ സ്വകാര്യ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. പിന്നീട് യുവതിയുടെ ഭർത്താവിനും ചിത്രങ്ങൾ അയച്ചുനൽകി. തുടർന്ന് യുവതിയുടെ വീട്ടുകാർ അസം പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് ചിത്രങ്ങൾ പിൻവലിക്കാൻ യുവതിയുടെ വീട്ടുകാർ ആവശ്യപ്പെട്ടപ്പോൾ ഇയാൾ പണം ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് യുവതിയുടെ സഹോദരൻ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News