Monday, October 18, 2021

യോഗ, കരാട്ടെ പരിശീലനത്തിന്റെ മറവില്‍ യുവതിയെ പീഡിപ്പിച്ചയാള്‍ അറസ്‌റ്റില്‍

Must Read

മരട്‌ (കൊച്ചി): യോഗ, കരാട്ടെ പരിശീലനത്തിന്റെ മറവില്‍ യുവതിയെ പീഡിപ്പിച്ചയാള്‍ അറസ്‌റ്റില്‍. മരട്‌ നിരവത്ത്‌ റോഡില്‍ ബോധിധര്‍മ സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സ്‌ ഉടമയായ മലപ്പുറം പൊന്നാനി സ്വദേശി രഞ്‌ജിത്താ(39)ണ്‌ അറസ്‌റ്റിലായത്‌.
കരാട്ടെ പഠിക്കാനെത്തിയ തിരുവനന്തപുരം സ്വദേശിനിയെ പീഡിപ്പിച്ചെന്നാണു പരാതി. മൂന്നുവര്‍ഷമായി മരടില്‍ കെട്ടിടം വാടകയ്‌ക്കെടുത്തു യോഗ പരിശീലനസ്‌ഥാപനം നടത്തിവരുകയായിരുന്നു. സ്‌ത്രീകളെ വശീകരിക്കാന്‍ ലക്ഷ്യമിട്ട്‌ പുലര്‍ച്ചെയും വൈകിട്ടും പ്രത്യേക ക്ലാസുകള്‍ നടത്തിയിരുന്നു.
പുലര്‍ച്ചെ മറ്റാരും വരാത്ത സമയത്താണു പരാതിക്കാരിക്കു പരിശീലനസമയം ക്രമീകരിച്ചിരുന്നത്‌. സമാനമായ രീതിയില്‍ തമിഴ്‌നാട്‌ സ്വദേശിനിയെ പീഡിപ്പിച്ചതിനും ഇയാള്‍ക്കെതിരേ കേസുണ്ട്‌.
നിരവധി സ്‌ത്രീകളെ ഇയാള്‍ ചൂഷണം ചെയ്‌തതായി സൂചനയുണ്ട്‌. മരട്‌ പോലീസ്‌ പൊന്നാനിയിലെത്തിയാണു പ്രതിയെ പിടികൂടിയത്‌. കോടതിയില്‍ ഹാജരാക്കി, റിമാന്‍ഡ്‌ ചെയ്‌തു.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News