Sunday, June 20, 2021

തെരുവുനായയെ ഒറ്റവെട്ടിന് കൊലപ്പെടുത്തിയ ആൾ പിടിയിൽ

Must Read

ഭുവനേശ്വർ: തെരുവുനായയെ ഒറ്റവെട്ടിന് കൊലപ്പെടുത്തിയ ആൾ പിടിയിൽ. തെരുവ് നായയെ അതിക്രൂരമായി കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായിപ്രചരിച്ചിരുന്നു. തുടർന്ന്, പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഒഡിഷയിലെ കെന്ദ്രപാര ജില്ലയിലാണ് സംഭവം. ബാബുല സിങ് എന്നയാളാണ് അറസ്റ്റിലായത്.

15 സെക്കൻഡുള്ള വിഡിയോയിലാണ് ഇയാൾ നായയെ കൊല്ലുന്ന ദൃശ്യങ്ങളുള്ളത്. കൈയിൽ മൂർച്ചയേറിയ ആയുധവുമായി നായയുടെ സമീപത്തേക്ക് പോകുന്നതും വെട്ടിക്കൊല്ലുന്നതുമാണ് വിഡിയോയിലുള്ളത്. ഒറ്റവെട്ടിന് തന്നെ നായയെ ഇയാൾ കൊലപ്പെടുത്തി.

തുടർന്ന്, ജില്ല പൊലീസ് മേധാവിക്ക് പരാതി ലഭിക്കുകയായിരുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമപ്രകാരം പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തു. തന്‍റെ കോഴിയെ നായ കൊന്നതിന് പ്രതികാരമായാണത്രെ ഇയാൾ നായയെ കൊന്നത്.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...

More News