Tuesday, May 18, 2021

ഓക്സിജൻ സിലിണ്ടറുകൾ പൂഴ്ത്തിവച്ച് അനധികൃതമായി വിൽപ്പന നടത്തിയ ആൾ പിടിയിൽ

Must Read

ന്യൂഡൽഹി: ഓക്സിജൻ സിലിണ്ടറുകൾ പൂഴ്ത്തിവച്ച് അനധികൃതമായി വിൽപ്പന നടത്തിയ ആൾ പിടിയിൽ. ഡൽഹിയിലാണ് സംഭവം. സ്വന്തം വീട്ടിൽ വച്ച് തന്നെയായിരുന്നു കച്ചവടം. അനിൽ കുമാർ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നിന്നും 48 സിലിണ്ടറുകളും പോലീസ് പിടിച്ചെടുത്തു.

32 വ​ലി​യ സി​ലി​ണ്ട​റു​ക​ളും 16 ചെ​റി​യ സി​ലി​ണ്ട​റു​ക​ളു​മാ​ണ് ഡ​ൽ​ഹി പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. വ്യാ​വ​സാ​യി​ക ഓ​ക്സി​ജ​ൻ വി​ൽ​ക്കു​ന്ന ക​ച്ച​വ​ട​മാ​ണ് ത​നി​ക്ക് എ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടെ​ങ്കി​ലും അ​തി​ന് തെ​ളി​വ് ഹാ​ജ​രാ​ക്കാ​ൻ ഇ​യാ​ൾ​ക്ക് ക​ഴി​ഞ്ഞി​ല്ല.

51കാ​ര​നാ​യ ഇ​യാ​ൾ 12,500 രൂ​പ​യ്ക്കാ​ണ് ചെ​റി​യ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ വി​റ്റ​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. വ​ലി​യ സി​ലി​ണ്ട​റു​ക​ളി​ൽ നി​ന്ന് ചെ​റി​യ സി​ലി​ണ്ട​റു​ക​ളി​ലേ​ക്ക് ഓ​ക്സി​ജ​ൻ മാ​റ്റി​യാ​യി​രു​ന്നു വി​ല്പ​ന. പി​ടി​ച്ചെ​ടു​ത്ത സി​ലി​ണ്ട​റു​ക​ൾ പോ​ലീ​സ് ശ​നി​യാ​ഴ്ച ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യും.

English summery

Man arrested for hoarding oxygen cylinders and selling them illegally. The incident took place in Delhi

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News