Monday, January 17, 2022

മദ്യപിക്കാൻ പണം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്നു പങ്കാളിയായ സ്ത്രീയുടെ മൂക്ക് ചെത്തിയെടുത്ത യുവാവ് അറസ്റ്റിൽ

Must Read

ഭോപ്പാൽ: മദ്യപിക്കാൻ പണം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്നു പങ്കാളിയായ സ്ത്രീയുടെ മൂക്ക് ചെത്തിയെടുത്ത യുവാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. 40കാരനായ ലവ് കുഷ് പട്ടേൽ ആണ് അറസ്റ്റിലായത്. 35കാരിയായ സോനുവിന്‍റെ മൂക്കാണ് ഇയാൾ ചെത്തിയെടുത്തത്.

ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി സോ​നു​വി​നൊ​പ്പം പ​ട്ടേ​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ മ​ദ്യം വാ​ങ്ങാ​ൻ സോ​നു​വി​നോ​ട് പ​ട്ടേ​ൽ 400 രൂ​പ ചോ​ദി​ച്ചു. എ​ന്നാ​ൽ സോ​നു പ​ണം ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പ​ട്ടേ​ൽ സോ​നു​വി​ന്‍റെ മൂ​ക്ക് ചെ​ത്തി​യെ​ടു​ത്ത​ത്.

സോ​നു​വി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ട് എ​ത്തി​യ അ​യ​ൽ​ക്കാ​ർ അ​വ​രെ ആ​ശു​പ​ത്രി​യി​ലാ​ക്കി. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ​ട്ടേ​ലി​നെ പോ​ലീ​സ് പി​ടി​കൂ​ടി.

Leave a Reply

Latest News

‘ആൻഡ് ദ ഗോൾഡ് മെഡൽ ഫോർ ലോംഗ് ആൻഡ് ഹൈജംപ് ഗോസ് ടു…’; ഏഴടി ഉയരത്തിൽ കുതിച്ചു ചാടി മാൻ; അമ്പരന്ന് സോഷ്യൽ മീഡിയ, വീഡിയോ കാണാം

മാൻ പറക്കുന്നത് കേട്ടിട്ടുണ്ടോ ? അപ്പോൾ പിന്നെ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കേണ്ട കാര്യമില്ലല്ലോ …? ഇപ്പോൾ ഒരു മാൻ വായുവിൽ ഏകദേശം ഏഴടി ഉയരത്തിൽ കുതിച്ചു...

More News