Thursday, July 29, 2021

പള്ളിയിൽ മോഷണം നടത്തി ഒളിവിൽ കഴിഞ്ഞയാൾ 10 വർഷത്തിനുശേഷം പിടിയിൽ

Must Read

അടൂർ: പള്ളിയിൽ മോഷണം നടത്തി ഒളിവിൽ കഴിഞ്ഞയാൾ 10 വർഷത്തിനുശേഷം പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര വടവൂർകോണം ആരയൂർ ചെങ്കൽ എം.എസ്.ഭവനത്തിൽ സാൻ ജോസ് (39) ആണ് പിടിയിലായത്.

ആനന്ദപ്പള്ളി സെൻറ് കുറിയാക്കോസ് ഓർത്തഡോക്സ് വലിയപള്ളിയിൽ 2011 ഏപ്രിൽ 25-നാണ് മോഷണം നടന്നത്.

വഞ്ചികൾ, വിശുദ്ധ തിരുശേഷിപ്പ് സൂക്ഷിച്ചിരുന്ന പേടകം, അതോടൊപ്പം പൂട്ടി സൂക്ഷിച്ചിരുന്ന വഞ്ചികൾ എന്നിവ കുത്തിത്തുറന്ന് 75,000 രൂപ, 75,000 രൂപ വിലവരുന്ന ഓർഗണും മൈക്രോഫോണുകളും ഉൾപ്പെടെ ഒന്നരലക്ഷം രൂപയുടെ മുതലാണ് മോഷണം പോയത്.

തിരുവനന്തപുരം റൂറൽ ഷാഡോ പോലീസിന്റെ സഹായത്തോടെ പാറശ്ശാല പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നാണ് ഇയാളെ പിടികൂടിയത്.

അടൂർ പോലീസിന് മോഷ്ടാവിനെ കണ്ടെത്താൻ കഴിയാത്തതിനാൽ അന്വേഷണം അവസാനിപ്പിച്ചിരുന്നു.

മറ്റൊരു കേസിൽ ജില്ലാ വിരലടയാളവിഭാഗം ഇൻസ്പെക്ടർ വി.ബിജുലാൽ നടത്തിയ ശാസ്ത്രീയ പരിശോധനയാണ് സാൻജോസിനെ കുടുക്കിയത്. ജില്ലാ പോലീസ് മേധാവി ആർ.നിശാന്തിനിക്ക് പ്രതിയെപ്പറ്റി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു അറസ്റ്റ്.

ആനന്ദപ്പള്ളി സെൻറ് കുറിയാക്കോസ് ഓർത്തഡോക്സ് വലിയപള്ളിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News