Monday, July 26, 2021

കെ.ബി.ഗണേഷ്‌കുമാർ എം.എൽ.എ.യുടെ പത്തനാപുരത്തെ ഓഫീസ് പ്രവർത്തിക്കുന്ന വീടിനുനേരേ ആക്രമണം നടത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തയാൾ അറസ്റ്റിൽ

Must Read

പത്തനാപുരം : കെ.ബി.ഗണേഷ്‌കുമാർ എം.എൽ.എ.യുടെ പത്തനാപുരത്തെ ഓഫീസ് പ്രവർത്തിക്കുന്ന വീടിനുനേരേ ആക്രമണം നടത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തയാൾ അറസ്റ്റിൽ. ആവണീശ്വരം പനമ്പറ്റ മണിഭവനിൽ രതീഷ്‌കുമാറാ(രാജീവ്-42)ണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്. ആയുധംകൊണ്ടുള്ള ഇയാളുടെ അടിയേറ്റ് കേരള കോൺഗ്രസ് (ബി) പ്രവർത്തകൻ ബിജു(46)വിന്റെ തലയ്ക്ക് പരിക്കേറ്റു. സംഭവം നടക്കുമ്പോൾ എം.എൽ.എ. വീട്ടിലില്ലായിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെ വീടിന്റെ സിറ്റൗട്ടിൽ കണ്ട ഇയാളോട് ഓഫീസ് ജീവനക്കാരനായ റിയാദ് കാര്യം അന്വേഷിച്ചു. മഴകാരണം കയറിനിന്നതാണെന്നാണ് പറഞ്ഞത്. അഞ്ചരയ്ക്ക് ശബ്ദംകേട്ട് കതകുതുറന്ന റിയാദിനോട് എം.എൽ.എ.യെ കാണണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. സ്ഥലത്തില്ലെന്ന മറുപടി കേട്ടതോടെ ജീവനക്കാരനെ ആക്രമിക്കാൻ മുതിരുകയായിരുന്നു. കതകടച്ച് റിയാദ് പോലീസിനെയും പാർട്ടി പ്രവർത്തകരെയും വിവരമറിയിച്ചു.

പോലീസും മറ്റുള്ളവരും എത്തിയെങ്കിലും ഇയാൾ ഗേറ്റടച്ച് കമ്പികൊണ്ട് കെട്ടിവെച്ചു. തടസ്സം മറികടന്ന് അകത്തുകയറിയവരെ അസഭ്യംപറഞ്ഞ് ഇയാൾ വീടിന്റെ ടെറസിൽ കയറി. അവിടെയുണ്ടായിരുന്ന സാധനങ്ങളെല്ലാം വലിച്ചെറിഞ്ഞു. ഇയാളെ പുറത്തിറക്കാൻ ശ്രമിച്ച പോലീസ് ഉൾപ്പെടെയുള്ളവരെ ആണി ഉറപ്പിച്ച കട്ടിങ്പ്ലയർ കൊണ്ട് ആക്രമിച്ചു. പിടിവലിക്കിടെ അടിയേറ്റ് തലപൊട്ടിയ പാർട്ടി പ്രവർത്തകനായ ബിജുവിനെ പത്തനാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീടിനുമുകളിൽ അക്രമം തുടർന്നതോടെ ഇയാളെ വരുതിയിലാക്കാൻ അഗ്നിരക്ഷാസേനയുടെ സഹായംതേടി. സ്ഥലത്തെത്തിയ സേനാംഗങ്ങൾ രാജീവിനുനേരേ ശക്തിയോടെ വെള്ളം ചീറ്റിച്ചതോടെ നിലതെറ്റിവീണു. പോലീസും മറ്റുള്ളവരും ചേർന്ന് പിടിച്ചുകെട്ടി താഴെ എത്തിക്കുകയായിരുന്നു.

സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്നും കെ.ബി.ഗണേഷ്‌കുമാർ എം.എൽ.എ. ആവശ്യപ്പെട്ടു. തന്നെ ലക്ഷ്യംെവച്ചാണ് അക്രമിയെത്തിയത്. ഇയാൾക്ക്‌ മാനസികമായി ഒരു തകരാറുമില്ല. മനോരോഗിയായി ചിത്രീകരിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നതായും എം.എൽ.എ. പറഞ്ഞു.

Leave a Reply

Latest News

കൊടകര കുഴല്‍പ്പണക്കേസ് കുറ്റപത്രത്തില്‍ ബി.ജെ.പിയെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെയില്ല; മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ‘കൊടകരയില്‍ കവര്‍ച്ച ചെയ്ത പണം ബി.ജെ.പിയുടേതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. കൊടകര കുഴല്‍പ്പണക്കേസിലെ ഗൂഢാലോചന ഇതോടെ വ്യക്തമായി. സ്വര്‍ണക്കടത്തിലും ഡോളര്‍ക്കടത്തിലും തന്റെ സര്‍ക്കാര്‍...

More News