Wednesday, October 27, 2021

തടിച്ച പുസ്തകത്തിനുള്ളിൽ അറയുണ്ടാക്കി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി ഒരാൾ വിമാനത്താവളത്തിൽ പിടിയിലായി

Must Read

നെടുമ്പാശ്ശേരി: തടിച്ച പുസ്തകത്തിനുള്ളിൽ അറയുണ്ടാക്കി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി ഒരാൾ വിമാനത്താവളത്തിൽ പിടിയിലായി. ആലുവ എരുമത്തല മണ്ണാരത്ത് വീട്ടിൽ എം.എം. മുഹാദ് (34) ആണ് സിയാൽ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ എമിറേറ്റ്സ് എയർലൈൻസ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയതാണിയാൾ. സംശയം തോന്നി ബാഗ് വിശദമായി പരിശോധിച്ചപ്പോഴാണ് വിദേശ കറൻസി കണ്ടെത്തിയത്. കറൻസി കെട്ട് ഇറക്കിെവയ്ക്കാൻ കഴിയും വിധം പുസ്തകത്തിന്റെ ഉൾഭാഗം തുരന്ന് അറയുണ്ടാക്കിയിരിക്കുകയായിരുന്നു. രണ്ടു ലക്ഷം സൗദി റിയാലാണ് പുസ്തകത്തിനുള്ളിൽ ഒളിപ്പിച്ചിരുന്നത്. പിടികൂടിയ കറൻസി കസ്റ്റംസിന് കൈമാറി.

സെപ്റ്റംബർ 15-ന് ചെക്-ഇൻ ബാഗേജിൽ ഒളിപ്പിച്ച് ദുബായിലേക്ക് കടത്താൻ ശ്രമിച്ച 37,21,390 രൂപയുടെ കറൻസി കൊച്ചി വിമാനത്താവളത്തിൽ പിടികൂടിയിരുന്നു. എമിറേറ്റ്സ് എയർലൈൻസ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയ കർണാടക ഭട്കൽ സ്വദേശി സമീം അഹമ്മദിൽ നിന്നാണ് 1.48 ലക്ഷം സൗദി റിയാലും 1400 ഒമാൻ റിയാലും 5.5 ലക്ഷം ഇന്ത്യൻ രൂപയും പിടികൂടിയത്. ഹലുവ, പപ്പടം തുടങ്ങിയ ഭക്ഷ്യ സാധനങ്ങളോടൊപ്പമാണ് കറൻസി ഒളിപ്പിച്ചിരുന്നത്.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News