നടി ആക്രമിക്കപ്പെട്ട കേസിൽ പുതിയ സംഭവവികാസങ്ങളുണ്ടായ സാഹചര്യത്തില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മമ്മൂട്ടിയും മോഹൻലാലും

0

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പുതിയ സംഭവവികാസങ്ങളുണ്ടായ സാഹചര്യത്തില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മമ്മൂട്ടിയും മോഹൻലാലും. ആക്രമിക്കപ്പെട്ട നടിയുടെ കുറിപ്പ് പങ്കുവച്ചാണ് താരങ്ങൾ പിന്തുണയുമായി എത്തിയത്. നിനക്കൊപ്പം എന്ന് ഇൻസ്റ്റഗ്രാമിൽ മമ്മൂട്ടി കുറിച്ചു. ബഹുമാനമെന്നായിരുന്നു മോഹൻലാലിന്‍റെ പോസ്റ്റ്.

ന​ടി മ​ഞ്ജു വാ​ര്യ​ർ, പൃ​ഥ്വി​രാ​ജ്, ഐ​ശ്വ​ര്യ ല​ക്ഷ്മി, ടൊ​വി​നോ തോ​മ​സ്, പാ​ർ​വ​തി, കു​ഞ്ചാ​ക്കോ ബോ​ബ​ൻ തു​ട​ങ്ങി ഒ​ട്ട​ന​വ​ധി താ​ര​ങ്ങ​ളാ​ണ് ന​ടി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ കു​റി​പ്പ് ഷെ​യ​ർ ചെ​യ്താ​ണ് മ​ഞ്ജു വാ​ര്യ​ർ രം​ഗ​ത്തെ​ത്തി​യ​ത്. കു​റ്റം ചെ​യ്ത​തി​ല്ലെ​ങ്കി​ലും ത​ന്നെ അ​വ​ഹേ​ളി​ക്കാ​നും നി​ശ​ബ്ദ​യാ​ക്കാ​നും ഒ​റ്റ​പ്പെ​ടു​ത്താ​നും ഒ​രു​പാ​ട് ശ്ര​മ​ങ്ങ​ളു​ണ്ടാ​യി. ഇ​ര​യാ​ക്ക​പ്പെ​ട​ലി​ല്‍ നി​ന്നും അ​തി​ജീ​വ​ന​ത്തി​ലേ​ക്കു​ള്ള യാ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ലെ​ന്നും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി വ്യ​ക്ത​മാ​ക്കി.

ന​ടി​യു​ടെ വാ​ക്കു​ക​ൾ

ഈ ​യാ​ത്ര ഒ​രി​ക്ക​ലും എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. ഇ​ര​യാ​ക്ക​പ്പെ​ട​ലി​ൽ നി​ന്നും അ​തി​ജീ​വ​ന​ത്തി​ലേ​ക്കു​ള്ള ഈ ​യാ​ത്ര. 5 വ​ർ​ഷ​മാ​യി എ​ന്‍റെ പേ​രും വ്യ​ക്തി​ത്വ​വും എ​നി​ക്ക് സം​ഭ​വി​ച്ച അ​തി​ക്ര​മ​ത്തി​ന​ടി​യി​ൽ അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

കു​റ്റം ചെ​യ്ത​ത് ഞാ​ൻ അ​ല്ലെ​ങ്കി​ലും എ​ന്നെ അ​വ​ഹേ​ളി​ക്കാ​നും നി​ശ​ബ്ദ​യാ​ക്കാ​നും ഒ​റ്റ​പ്പെ​ടു​ത്താ​നും ഒ​രു​പാ​ട് ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​പ്പോ​ളൊ​ക്കെ​യും ചി​ല​രൊ​ക്കെ നി​ശ​ബ്ദ​ത ഭേ​ദി​ച്ച് മു​ന്നോ​ട്ടു​വ​ന്നു.

എ​നി​ക്കു വേ​ണ്ടി സം​സാ​രി​ക്കാ​ൻ, എ​ന്‍റെ ശ​ബ്ദം നി​ല​ക്കാ​തി​രി​ക്കാ​ൻ. ഇ​ന്ന് എ​നി​ക്കു വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന ഇ​ത്ര​യും ശ​ബ്ദ​ങ്ങ​ൾ കേ​ൾ​ക്കു​മ്പോ​ൾ ഞാ​ൻ ത​നി​ച്ച​ല്ലെ​ന്ന് തി​രി​ച്ച​റി​യു​ന്നു.

നീ​തി പു​ല​രാ​നും തെ​റ്റു ചെ​യ്ത​വ​ർ ശി​ക്ഷി​ക്ക​പ്പെ​ടാ​നും ഇ​ങ്ങ​നെ​യൊ​ര​നു​ഭ​വം മ​റ്റാ​ർ​ക്കും ഉ​ണ്ടാ​വാ​തെ​യി​രി​ക്കാ​നും ഞാ​ൻ ഈ ​യാ​ത്ര തു​ട​ർ​ന്ന് കൊ​ണ്ടേ​യി​രി​ക്കും. കൂ​ടെ​നി​ൽ​ക്കു​ന്ന എ​ല്ലാ​വ​രു​ടേ​യും സ്നേ​ഹ​ത്തി​നു ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി.

Leave a Reply