Wednesday, June 16, 2021

അച്ഛന്റെ ശ്രാദ്ധ ദിനത്തിൽ ഷാർജയിൽ പിണറായി വിജയനെ കെട്ടിപ്പിടിച്ച് ഫോട്ടോ ഇട്ട് പിതാവിനോടും കോൺഗ്രസിനോടും കൂറ് കാണിച്ചത് മലയാളികൾ കണ്ടതാണ്;ബിജെപിക്കെതിരെ ധാർമ്മിക രോഷം കൊള്ളുന്ന കെ മുരളീധരന് രാഷ്ട്രീയ ധാർമ്മികതയെപ്പറ്റി പറയാൻ എന്ത് അർഹതയാണുളളതെന്ന് പ്രഫുൽ കൃഷ്ണൻ

Must Read

തിരുവനന്തപുരം: നേമത്ത് മത്സരിക്കാൻ കെ. മുരളീധരൻ കോഴിക്കോട് നിന്ന് അഞ്ച് കോടി രൂപ പിരിച്ചുവെന്ന് യുവമോർച്ച. കൊടകര വിഷയത്തിൽ മുരളീധരന്റെ വാക്കുകളോട് പ്രതികരിക്കവേയാണ് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ബിജെപിക്കെതിരെ ധാർമ്മിക രോഷം കൊള്ളുന്ന കെ മുരളീധരന് രാഷ്ട്രീയ ധാർമ്മികതയെപ്പറ്റി പറയാൻ എന്ത് അർഹതയാണുളളതെന്ന് പ്രഫുൽ കൃഷ്ണൻ ചോദിച്ചു.

നേമത്ത് മത്സരിക്കാൻ പ്രതിഫലമായി കോഴിക്കോട് നിന്ന് പിരിച്ച അഞ്ചു കോടി രൂപയെപ്പറ്റി കേൾക്കുന്നത് സത്യമാണോയെന്ന് വ്യക്തമാക്കണം. രാഷ്ട്രീയ ലാഭത്തിനും, സ്വാർത്ഥ താൽപ്പര്യത്തിനും വേണ്ടി പ്രായാധിക്യമുള്ള സ്വന്തം പിതാവിനെപ്പോലും തള്ളിപ്പറഞ്ഞ മഹാൻ ചാരിത്ര്യപ്രസംഗം നടത്തുകയാണെന്നും പ്രഫുൽ കൃഷ്ണൻ പരിഹസിച്ചു. അച്ഛന്റെ ശ്രാദ്ധ ദിനത്തിൽ ഷാർജയിൽ പിണറായി വിജയനെ കെട്ടിപ്പിടിച്ച് ഫോട്ടോ ഇട്ട് പിതാവിനോടും കോൺഗ്രസിനോടും കൂറ് കാണിച്ചത് മലയാളികൾ കണ്ടതാണ്.

രാഷ്ട്രീയ നിലപാടുകളില്ലാത്ത, നട്ടെല്ലില്ലാത്ത നേതാവ് ധാർമ്മികത പുലമ്പുമ്പോൾ പുച്ഛം മാത്രമേയുളളൂവെന്ന് പ്രഫുൽ കൃഷ്ണൻ പറഞ്ഞു. ഇന്ത്യാമഹാരാജ്യത്ത് ഭാവി പ്രധാനമന്ത്രി പദം സ്വപ്നം കാണുന്നവർക്ക് കേരളത്തിൽ വന്ന് മത്സരിക്കേണ്ട ഗതികേട് എങ്ങിനെയാണുണ്ടായതെന്ന് അഴിമതി മുഖമുദ്രയാക്കിയ കോൺഗ്രസിന്റെ നേതാവ് നെഞ്ചിൽ കൈവെച്ച് ആലോചിക്കണം.

കൊടകര വിഷയത്തിൽ ബിജെപിയുടെ കൈകൾ ശുദ്ധമാണ്. തലയുയർത്തിപ്പിടിച്ച് നെഞ്ചുറപ്പോടെ ഏത് അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിലും ഹാജരാകുന്നതും അതുകൊണ്ട് തന്നെയാണ്. സത്യം തെളിയുക തന്നെ ചെയ്യുമെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

കൊടകര സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്ത 21 പേരിൽ ഒരാൾ പോലും ബിജെപിക്കാരില്ലെന്നും അന്വേഷണം നേർവഴിക്ക് നടന്നാൽ ആഖജ ബിജെപിയെ സംശയത്തിന്റെ നിഴലിൽ നിർത്താൻ കഴിയില്ലെന്ന് മനസ്സിലാക്കിയ സിപിഎം നേതൃത്വം അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന എസ്പി പൂങ്കുഴലിയെ മാറ്റി സിപിഎമ്മിന്റെ വിശ്വസ്തരായ, പാർട്ടി പറഞ്ഞാൽ എന്തും ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് കേസ് കൈമാറുകയായിരുന്നെന്നും യുവമോർച്ച നേരത്തെ ആരോപിച്ചിരുന്നു.

ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്ന നേമത്ത് അവസാന നിമിഷമാണ് കെ. മുരളീധരന് സീറ്റ് ഉറപ്പായത്. സംസ്ഥാന കോൺഗ്രസ് നേതൃത്വം വലിയ പ്രചാരണത്തോടെയാണ് മുരളീധരനെ അവതരിപ്പിച്ചതെങ്കിലും മത്സരത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടിരുന്നു.

Leave a Reply

Latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍

ചെന്നൈ : സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നാണ് ബാബയെ തമിഴ്‌നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്....

More News