യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ അപ്പീലില്‍ വിധി ഇന്ന്

0

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ അപ്പീലില്‍ വിധി ഇന്ന്. വധശിക്ഷയില്‍ ഇളവ് വേണമെന്നാണ് ആവശ്യം. മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് കേസില്‍ വിധി പറയും.

2017ൽ ​യ​മ​ൻ പൗ​ര​ൻ ത​ലാ​ൽ അ​ബ്ദു മ​ഹ്ദി​യെ നി​മി​ഷ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​യും ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി എ​ന്നാ​ണ് കേ​സ്. യ​മ​നി​ൽ ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ സ്വ​ന്ത​മാ​യി ക്ലി​നി​ക് തു​ട​ങ്ങാ​ൻ സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യി വ​ന്ന ത​ലാ​ൽ, പാ​സ്പോ​ർ​ട്ട് പി​ടി​ച്ചെ​ടു​ത്ത് ന​ട​ത്തി​യ ക്രൂ​ര പീ​ഡ​ന​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത് എ​ന്നാ​ണ് നി​മി​ഷ​യു​ടെ വാ​ദം

വ​ധ​ശി​ക്ഷ ശ​രി​വ​ച്ചാ​ൽ യെ​മ​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള സു​പ്രീം ജു​ഡീ​ഷ്യ​ൽ കൗ​ൺ​സി​ലി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു കേ​സ് സ​മ​ർ​പ്പി​ക്കാം. എ​ന്നാ​ൽ, അ​വി​ടെ അ​പ്പീ​ൽ കോ​ട​തി​യി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ശ​രി​യാ​യി​രു​ന്നോ എ​ന്നു പ​രി​ശോ​ധി​ക്കു​ക മാ​ത്ര​മാ​ണു പ​തി​വ്.

കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ കു​ടും​ബം പ​ണം സ്വീ​ക​രി​ച്ച് മാ​പ്പ് ന​ൽ​കി​യാ​ൽ മാ​ത്ര​മേ നി​മി​ഷ​ക്ക് ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി വ​രാ​നാ​കൂ. ഇ​തി​നാ​യി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ വി​ജ​യി​ച്ചി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ​യാ​ഴ്ച കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും സ​നാ​യി​ലെ കോ​ട​തി​ക്ക് മു​ൻ​പി​ൽ ത​ടി​ച്ചു കൂ​ടി​യി​രു​ന്നു

Leave a Reply