Saturday, March 6, 2021

മലയാളി കോവിഡ് വാക്സിൻ; രണ്ടാംഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി

Must Read

സണ്ണി കുരുവിള കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന വൈസ് ചെയർമാൻ

കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന കോർഡിനേറ്ററും, ഫെഡറേഷൻ ഓഫ് റിക്രൂട്ടിംഗ് ഏജൻറ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക ഓർഗനൈസറുമായ സണ്ണി കുരുവിളയെ...

അറിവോ സമ്മതമോ ഇല്ലാതെ തന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാര്‍ട്ടിക്ക് നിരക്കാത്ത പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന് പി.ജയരാജൻ

കണ്ണൂര്‍: സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന് മറുപടിയുമായി മുതിര്‍ന്ന നേതാവ് പി ജയരാജന്‍. സ്ഥാനാര്‍ത്ഥിത്വവുമായി തന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളില്‍ നിന്നും പാര്‍ട്ടി ബന്ധുക്കള്‍...

അധികാരം ഉപയോഗിച്ച് കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് കെ. സുരേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണം ത​ട​യാ​നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ഭ​യ​പ്പെ​ടാ​നു​ണ്ട്....

കൊച്ചി: കൊവിഡ് ചികിത്സയ്‌ക്ക് കൊച്ചിയിലെ പി.എൻ.ബി വെസ്‌പർ ലൈഫ് സയൻസ് കമ്പനി വികസിപ്പിച്ച ജി.പി.പി. ബാലഡോൾ (പി.എൻ.ബി-001) മരുന്നിന്റെ രണ്ടാംഘട്ട ക്ലിനിക്കൽ പരീക്ഷണം രോഗികളിൽ വിജയകരമായി പൂർത്തിയാക്കി. മരുന്ന് സുരക്ഷിതമാണെന്നും മികച്ച പുരോഗതി കണ്ടെന്നും പാർശ്വഫലങ്ങൾ ഉണ്ടായില്ലെന്നും കമ്പനി അധികൃതർ അറിയിച്ചു. റിപ്പോർട്ട് 22 ന് ഇന്ത്യൻ ഡ്രഗ് കൺട്രോളർ ജനറലിന് (ഡി.സി.ജി.ഐ) സമർപ്പിക്കും.പൂനെ ബി.ജെ ഗവ.മെഡിക്കൽ കോളേജ്, സാസൂൺ ജനറൽ ആശുപത്രി, ബംഗളൂരു വിക്ടോറിയ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ഓക്സിജൻ പിന്തുണയോടെ ചികിത്സയിൽ കഴിഞ്ഞ 40 കൊവിഡ് രോഗികൾക്ക് കഴിഞ്ഞ നവംബറിലാണ് മരുന്ന് നൽകിയത്. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോൾ അനുസരിച്ച് രോഗികളെ രണ്ടു ഗ്രൂപ്പാക്കിയായിരുന്നു പരീക്ഷണം.

രണ്ടു ഗ്രൂപ്പിനും മികച്ച പരിചരണവും ഒരു ഗ്രൂപ്പിന് ദിവസം 100 മില്ലി ഗ്രാം വീതം മൂന്നു ദിവസം ജി.പി.പി. ബാലഡോൾ മരുന്നും നൽകി. മിക്ക രോഗികളിലും മികച്ച പുരോഗതി കണ്ടു. പ്രകടഫലങ്ങളും കരൾ, വൃക്ക തുടങ്ങിയ സുപ്രധാന അവയവങ്ങളിലെ രക്തത്തിന്റെ രസതന്ത്ര വിശകലനവും അടിസ്ഥാനമാക്കിയാണ് മരുന്നിന്റെ സുരക്ഷ വിലയിരുത്തിയത്.കൊവിഡാനന്തരം രോഗികളിൽ 28 ദീർഘകാല സങ്കീർണതകൾ ഉണ്ടാകുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. ജി.പി.പി. ബാലഡോളിന് അത്തരം പാർശ്വഫലങ്ങളൊന്നുമില്ലെന്നും രോഗികളെ ക്ലിനിക്കൽ ട്രയൽ മോഡിൽ ഈ മരുന്ന് ഉപയോഗിച്ച് ചികിത്സിക്കാൻ കേന്ദ്രാനുമതി തേടുമെന്നും കമ്പനി സി.ഇ.ഒയും മലയാളിയുമായ പി.എൻ. ബൽറാം പറഞ്ഞു.മരുന്നിന് പേറ്റന്റ്പി.എൻ.ബി. വെസ്പർ കൊവിഡ് മരുന്നിന് പേറ്റന്റും യു.എസ്, യൂറോപ്പ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മരുന്നുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശവും (ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ്- ഐ.പി.ആർ) പി.എൻ.ബി കമ്പനി സ്വന്തമാക്കിയിട്ടുണ്ട്.

English summary

Malayalee Kovid vaccine; The second phase of clinical trials was successfully completed

Leave a Reply

Latest News

സണ്ണി കുരുവിള കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന വൈസ് ചെയർമാൻ

കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന കോർഡിനേറ്ററും, ഫെഡറേഷൻ ഓഫ് റിക്രൂട്ടിംഗ് ഏജൻറ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക ഓർഗനൈസറുമായ സണ്ണി കുരുവിളയെ...

More News