Thursday, December 2, 2021

ലോകത്ത് ഇംഗ്ളീഷ് അതിമനോഹരമായി എഴുതുന്നത് മലയാളി പെൺകുട്ടി.

Must Read

ലോകത്ത് ഇംഗ്ളീഷ് അതിമനോഹരമായി എഴുതുന്നത് മലയാളി പെൺകുട്ടി. കുടിയാന്മല സ്വദേശിനി ആൻമരിയ ബിജുവിന് ലോക കൈയെഴുത്ത് മത്സരത്തിൽ ഒന്നാം സ്ഥാനം.കുടിയാന്മലയ്ക്കടുത്തുള്ള അരീക്കമല സ്വദേശിയും ടി.വി മെക്കാനിക്കുമായ ചന്ദ്രൻകുന്നേൽ ബിജു ജോസിന്റെയും വീട്ടമ്മയായ സ്വപ്നയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെ കുട്ടിയാണ് പതിനാറുകാരി ആൻമരിയ ബിജു. ചെറുപ്പം മുതലേ അക്ഷരങ്ങളോടായിരുന്നു ഇഷ്ടം. സ്‌കൂളിലെ കൈയെഴുത്ത് മാസികകളിൽ സ്ഥിരം താരമായി. ഇതു മനസ്സിലാക്കിയ ബന്ധുവാണ് ലോക മത്സരത്തെക്കുറിച്ച് പറഞ്ഞതും വിശദാംശങ്ങൾ അയച്ചുകൊടുത്തതും.

എ.എ.എച്ച്.സിയും ഡബ്ളിയു. എച്ച്. എ.സിയും സംയുക്തമായി

ന്യൂയോർക്കിൽ ജൂണിൽ നടത്തിയ വേൾഡ് ഹാൻഡ് റൈറ്റിംഗ് കോമ്പറ്റീഷനിൽ ആർട്ടിസ്റ്റിക് വിഭാഗത്തിൽ ഓൺലൈനായി പങ്കെടുക്കുകയായിരുന്നു.വിലയേറിയ മൂന്നു പേനകളും സർട്ടിഫിക്കറ്റും അയച്ചു കൊടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.ചെമ്പേരി നിർമ്മല ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ആൻമരിയയെ തേടി അഭിനന്ദന പ്രവാഹമാണ്. സഹോദരങ്ങളായ അലൻ ബിജു, അമല ബിജു എന്നിവരും വിദ്യാർത്ഥികളാണ്.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News