മലയാളി ഡെന്റൽ വിദ്യാർഥി ബൈക്കപകടത്തിൽ മരിച്ചു

0

ബെംഗളൂരു:ബെംഗളൂരു കെങ്കേരിയിൽ മലയാളി ഡെന്റൽ വിദ്യാർഥി ബൈക്കപകടത്തിൽ മരിച്ചു. തൃശ്ശൂർ ചാലക്കുടി എലഞ്ഞിപ്പറ കാവുങ്കൽ വീട്ടിൽ കെ.സി. ജെയിംസിന്റെയും ലിറ്റിയുടെയും മകൻ ആൽവിനാണ് (23) മരിച്ചത്. രാജരാജേശ്വരി ഡെന്റൽ കോളേജിൽ ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ ആൽവിൻ സഞ്ചരിച്ച ബൈക്ക് ടിപ്പറിനുപിറകിൽ ഇടിച്ചാണ് അപകടം. ആൽവിൻ അപകടസ്ഥലത്ത് മരിച്ചു.
നഷ്ടപ്പെട്ട മൊബൈൽ ഫോൺ ബനശങ്കരിയിൽ ഒരാളുടെ കൈവശമുണ്ടെന്നറിഞ്ഞ് വാങ്ങാൻ പോകുമ്പോഴായിരുന്നു അപകടം. കൂടെയുണ്ടായിരുന്നയാൾ പരിക്കുകളോടെ രക്ഷപ്പെട്ടു.

മൃതദേഹം രാജരാജേശ്വരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലേക്കു കൊണ്ടുപോയി. കെ.എം.സി.സി. പ്രവർത്തകരുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി. സഹോദരൻ: എഡ്വിൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30-ന് കുറ്റിക്കാട് ഫൊറോന പള്ളിയിൽ.

Leave a Reply