Friday, June 25, 2021

ലക്ഷദ്വീപ് ജനതയുടെ സമാധാന ജീവിതത്തിനു വേണ്ടി പ്രകാശം പരത്തി മലയാളം ട്വിറ്റർ

Must Read

ന്യൂഡൽഹി: ല​ക്ഷ​ദ്വീ​പ് ജ​ന​ത​യു​ടെ സ​മാ​ധാ​ന ജീ​വി​ത​ത്തി​നു വേ​ണ്ടി ല​ക്ഷം ദീ​പ​ങ്ങ​ൾ തെ​ളി​യി​ച്ചു മ​ല​യാ​ളം ട്വി​റ്റ​ർ. ല​ക്ഷ​ദ്വീ​പം, ലെ​റ്റ് ലി​വ് ല​ക്ഷ​ദ്വീ​പ് എ​ന്നീ ഹാ​ഷ് ടാ​ഗു​ക​ളി​ൽ ആ​ണ് ട്വി​റ്റ​റി​ലെ മ​ല​യാ​ളം കൂ​ട്ടാ​യ്മ ദ്വീ​പ് ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു കേ​ര​ള​ത്തി​ൽ അ​ങ്ങോ​ളം ഇ​ങ്ങോ​ളം ദീ​പ​ങ്ങ​ൾ തെ​ളി​യി​ച്ച​ത്.

മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​ൻ എ​ൻ.​എ​സ് മാ​ധ​വ​ൻ ഉ​ൾ​പ്പ​ടെ ല​ക്ഷ​ദ്വീ​പി​ന് വേ​ണ്ടി പ്ര​കാ​ശം പ​ര​ത്തി​യു​ള്ള മ​ല​യാ​ളി മ​ന​സി​ന്‍റെ ക​രു​ത​ലി​നു ഒ​പ്പം നി​ന്നു ദീ​പം തെ​ളി​യി​ച്ചു.

സ​മാ​ധാ​ന ജീ​വി​തം താ​റു​മാ​റാ​യി തു​ട​ങ്ങി​യ​തോ​ടെ അ​രി​കി​ലു​ണ്ടെ​ന്ന ഉ​റ​പ്പോ​ടെ മ​ല​യാ​ളി​ക​ള്‍ ഉ​യ​ര്‍​ത്തി വി​ട്ട പ്ര​തി​ക​ര​ണ​ങ്ങ​ള്‍ സേ​വ് ല​ക്ഷ​ദ്വീ​പ്, വീ ​സ്റ്റാ​ന്‍​ഡ് വി​ത്ത് ല​ക്ഷ​ദ്വീ​പ്, ടു​ഗ​ദ​ര്‍ വി​ത്ത് ല​ക്ഷ​ദ്വീ​പ് എ​ന്നീ ഹാ​ഷ് ടാ​ഗു​ക​ളി​ലു​ടെ ട്വി​റ്റ​റി​ല്‍ ഒ​ന്നാം നി​ര ട്രെ​ന്‍​ഡിം​ഗി​ലേ​ക്ക് ഉ​യ​ര്‍​ന്ന് ദേ​ശീ​യ ത​ല​ത്തി​ല്‍ ത​ന്നെ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ചു ക​ഴി​ഞ്ഞി​രു​ന്നു.

അ​തി​ന് പു​റ​മേ​യാ​ണ് മ​ല​യാ​ളം ട്വി​റ്റ​ര്‍ കൂ​ട്ടാ​യ്മ ല​ക്ഷ​ദ്വീ​പി​ന് ഐ​ക്യ​ദാ​ര്‍​ഡ്യം പ്ര​ഖ്യാ​പി​ച്ച് കൊ​ണ്ട് ഇ​ന്ന് ല​ക്ഷ​ദ്വീ​പം എ​ന്ന ഹാ​ഷ് ടാ​ഗോ​ട് കൂ​ടി പ്ര​കാ​ശം പ​ര​ത്തു​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്. ല​ക്ഷ​ദ്വീ​പം എ​ന്ന ഹാ​ഷ്ടാ​ഗും ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ഒ​രു ല​ക്ഷ​ത്തി​ന് അ​ടു​ത്ത് ട്വീ​റ്റു​ക​ളും ആ​യി ട്വി​റ്റ​ർ ട്രെ​ൻ​ഡിം​ഗി​ൽ ഒ​ന്നാ​മ​ത് എ​ത്തി.

ഇന്നലെ വൈ​കു​ന്നേ​രം ആറ് മു​ത​ല്‍ എ​ട്ടു വ​രെ​യാ​ണ് ല​ക്ഷ​ദ്വീ​പ് ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ര്‍​ഡ്യം പ്ര​ഖ്യാ​പി​ച്ചു പ്ര​തി​ഷേ​ധ ജ്വാ​ല തെ​ളി​യി​ക്കു​ന്ന പ​രി​പാ​ടി​ക്ക് ആ​ഹ്വാ​നം ചെ​യ്തി​രു​ന്ന​ത്. ല​ക്ഷ​ദീ​പം, ടു​ഗ​ദ​ര്‍ വി​ത്ത് ല​ക്ഷ​ദ്വീ​പ് എ​ന്നീ ഹാ​ഷ് ടാ​ഗു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് പ്ര​തി​ഷേ​ധ ജ്വാ​ല​യു​ടെ ഭാ​ഗ​മാ​കാ​ന്‍ ട്വി​റ്റ​റി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ സു​മ​ന​സു​ക​ളോ​ട് അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു. മെ​ഴു​കു തി​രി​യോ വി​ള​ക്കോ തെ​ളി​യി​ച്ച ചി​ത്ര​ങ്ങ​ളോ​ടെ ഈ ​ഹാ​ഷ് ടാ​ഗു​ക​ള്‍ ചേ​ര്‍​ത്ത് പ്ര​തി​ഷേ​ധ ജ്വാ​ല​യു​ടെ ഭാ​ഗ​മാ​കാ​ന്‍ ആ​ണ് ആ​ഹ്വാ​നം ചെ​യ്ത്.

ല​ക്ഷ​ദ്വീ​പി​ലെ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ പ്ര​ഫു​ല്‍ ഖോ​ട പ​ട്ടേ​ലി​ന്‍റെ ഏ​കാ​ധി​പ​ത്യ സ്വ​ഭാ​വ​ത്തോ​ടെ​യു​ള്ള ഭ​ര​ണ മാ​റ്റ​ങ്ങ​ളും തു​ഗ്ല​ക്ക് പ​രി​ഷ്‌​കാ​ര​ങ്ങ​ളും നി​യ​മ ഭേ​ദ​ഗ​തി​ക​ളും വി​വാ​ദ​മാ​യ​പ്പോ​ള്‍ ട്വി​റ്റ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രു​ന്നു. കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മെ​ങ്കി​ലും ല​ക്ഷ​ദ്വീ​പി​ന്റെ ആ​ശ​ങ്ക​ക​ളെ​യും പ്ര​തി​ഷേ​ധ​ങ്ങ​ളെ​യും ചേ​ര്‍​ത്ത് പി​ടി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന ആ​ഹ്വാ​ന​ങ്ങ​ളോ​ടെ ട്വി​റ്റ​റി​ലെ മ​ല​യാ​ളി ഹാ​ന്‍​ഡി​ലു​ക​ള്‍ വി​വി​ധ ഹാ​ഷ് ടാ​ഗു​ക​ളി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി അ​ണി നി​ര​ന്നു.

ട്വി​റ്റ​റി​ലെ പു​തി​യ ഫീ​ച്ച​റാ​യ സ്‌​പേ​സി​ല്‍ ല​ക്ഷ​ദ്വീ​പി​ല്‍ നി​ന്നു​ള്ള യു​വാ​ക്ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി തു​ട​ര്‍​ച്ച​യാ​യ ച​ര്‍​ച്ച​ക​ളും സം​ഘ​ടി​പ്പി​ച്ചു. ഒ​രു പ​ക്ഷേ, സ്‌​പേ​സ് നി​ല​വി​ല്‍ വ​ന്ന​തി​ന് ശേ​ഷം മ​ല​യാ​ളം വെ​ര്‍​ച്വ​ല്‍ ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ പ​ങ്കെ​ടു​ത്ത ച​ര്‍​ച്ച​യും ല​ക്ഷ​ദ്വീ​പ് വി​ഷ​യ​ത്തി​ലാ​യി​രു​ന്നു.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News