Tuesday, July 27, 2021

മലരിക്കലെ ആമ്പൽ വസന്തം അഞ്ചാം വർഷത്തിലേക്ക്‌

Must Read

തിരുവാർപ്പ്: മലരിക്കലെ ആമ്പൽ വസന്തം അഞ്ചാം വർഷത്തിലേക്ക്‌ കടക്കുന്നു. ഈ വസന്തക്കാഴ്‌ചയ്ക്ക്‌ ലോകശ്രദ്ധ നേടിയെടുക്കാൻ പരിശ്രമിക്കുകയാണ് തിരുവാർപ്പ് ഗ്രാമപ്പഞ്ചായത്ത്. ജില്ലയുടെ ഏറ്റവും വലിയ നെല്ലറകളായ ജെ-ബ്ലോക്ക് 9000, ടർക്കി പാടശേഖരം എന്നിവിടങ്ങളിലാണ് കൃഷിക്കുമുമ്പേ ആമ്പൽവസന്തം വിരുന്നെത്തുന്നത്. വെള്ളത്താൽ ചുറ്റപ്പെട്ട അപ്പർ കുട്ടനാടിന്റെ ഭാഗമാണിത്.

ടൂറിസത്തിന് വഴിതുറന്ന് ആമ്പൽ വസന്തം

പ്രാദേശിക ജനങ്ങൾക്ക് ചെറുതെങ്കിലും വരുമാനം നൽകാൻ മലരിക്കൽ വസന്തത്തിന് സാധിച്ചിട്ടുണ്ട്. വിരിഞ്ഞുനിൽക്കുന്ന ആമ്പൽചെടികൾക്കി ടയിലൂടെ കറങ്ങിനടക്കാൻ തുച്ഛമായ ഫീസ് ഈടാക്കി ചെറുവള്ളങ്ങൾ ഇവിടെ സജ്ജമാണ്. ഒരാൾക്ക് 50 രൂപ പ്രകാരം തിരുവാർപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രവേശന ഫീസ് നിശ്ചയിച്ചിട്ടുണ്ട്. കോവിഡ്‌ നിയന്ത്രണങ്ങൾ പാലിച്ച് ഇക്കുറിയും മലരിക്കൽ വസന്തം ആഘോഷമാക്കി മാറ്റാൻവേണ്ട നടപടി ആരംഭിച്ചതായി വാർഡ് മെമ്പർ ഒ.എസ്.അനീഷ് പറഞ്ഞു.

ഇതിനൊപ്പം മത്സ്യബന്ധന രീതികൾ, തഴപ്പായ നെയ്ത്ത് തുടങ്ങി തിരുവാർപ്പിന്റെ ഗ്രാമീണക്കാഴ്ചകളും സഞ്ചാരികൾക്കായി ഇവിടെയുണ്ട്. മീനച്ചിലാർ-മീനന്തറയാർ-കൊട്ടൂരാർ പുനഃസംയോജന പദ്ധതിയുടെ ഭാഗമായാണ് മലരിക്കൽ ആമ്പൽവസന്തം ആരംഭിച്ചത്.

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News