എ.എസ്. ആദർശ്
മലപ്പുറം: പൊന്നാനിയില്‍ കോവിഡ് 19 നിയന്ത്രണങ്ങള്‍ മറികടന്ന് കൂട്ടപ്രാര്‍ഥന. ഉംറ കഴിഞ്ഞ് സൌദിയില്‍ വന്നവരെ ഉള്‍പ്പെടുത്തിയാണ് കൂട്ടപ്രാര്‍ഥന, -സ്വലാത്ത് നടത്തിയത്. പുതുപൊന്നാനി തർബിയത്തുൽ ഇസ്ലാം ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾക്കെതിരെയാണ് കേസെടുത്തത്.
ഇന്നലെത്തന്നെ ട്രസ്റ്റിന്റെ ഭാരവാഹികള്‍ക്കെതിരെ കേസെടുത്തേക്കും എന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇന്നാണ് പൊലീസ് അത് സംബന്ധിച്ചുള്ള സ്ഥിരീകരണം നല്‍കിയത്. ട്രസ്റ്റിന്റെ ഭാരവാഹികളായ മൂന്ന് പേര്‍ക്കെതിരെയാണ് കേസ്.
കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍, പ്രത്യേകിച്ച് വിദേശത്തുനിന്ന് വന്നവര്‍ നിരീക്ഷണകാലയളവില്‍ കഴിയണമെന്ന വിലക്കും ലംഘിച്ച് ഉംറ കഴിഞ്ഞെത്തിയവരെ വിളിച്ചു ചേര്‍ത്ത് ഇത്തരത്തിലൊരു സ്വലാത്ത് സംഘടിപ്പിച്ച് ഗുരുതരമായ നിയമലംഘനമാണെന്ന് പൊലീസ് പറഞ്ഞു