Wednesday, March 3, 2021

കോട്ടയത്തെ ചൂതാട്ട ക്ലബിൻ്റെ അമരക്കാരൻ മാലം സുരേഷ് അനധികൃതമായി നികത്തിയ നിലം പൂർവ്വസ്ഥിതിയിലാക്കണമെന്ന് കോടതി; ഒറ്റ ദിവസം കൊണ്ട് മണ്ണ് മാറ്റാൻ അധികൃതർ

Must Read

പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം

ലക്നോ: പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. 14കാരിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച വനമേഖലയില്‍ ആടിനെ മേയ്ക്കുന്നതിനിടെയാണ് 22കാരനായ പ്രതി പെണ്‍കുട്ടിയെ...

പാനൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് ഓട്ടോ ഡ്രൈവര്‍

കണ്ണൂർ: പാനൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് ഓട്ടോ ഡ്രൈവര്‍. റോഡിന് നടുവില്‍ വച്ചാണ് മുത്താറപ്പീടിക സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ ജിനീഷ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ്...

കടന്നപ്പള്ളി രാമചന്ദ്രന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

കണ്ണൂർ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നുമാണ് അദ്ദേഹം കുത്തിവയ്‌പ്പെടുത്തത്. കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന സംസ്ഥാനത്തെ ആദ്യ മന്ത്രിയാണ്...

കോട്ടയം: പണം വെച്ച് ചീട്ടുകളിച്ചതിനെ തുടർന്ന് പോലീസ് കേസിൽ അകപ്പെട്ട ക്രൗൺ ക്ലബിൻ്റെ അമരക്കാരൻ മാലം സുരേഷിൻ്റെ അനധികൃത നിർമാണം പൊളിച്ച് മാറ്റി അധികൃതർ.  മണർകാട് മാലം വാവത്തിൽ കെ.വി സുരേഷ് എന്ന മാലം സുരേഷിന്റെ വീട്ടിൽ അനധികൃതമായി മണ്ണിട്ട് നികത്തിയ പാടശേഖരത്തിലെ മണ്ണ് നീക്കം ചെയ്തു തുടങ്ങി.

കോട്ടയത്തെ ചൂതാട്ട ക്ലബിൻ്റെ അമരക്കാരൻ മാലം സുരേഷ് അനധികൃതമായി നികത്തിയ നിലം പൂർവ്വസ്ഥിതിയിലാക്കണമെന്ന് കോടതി; ഒറ്റ ദിവസം കൊണ്ട് മണ്ണ് മാറ്റാൻ അധികൃതർ 1

രണ്ടേക്കർ വിസ്തൃതിയിലുള്ള വീടിന്റെ സമീപത്ത് പാടം നികത്തിയ 41 സെന്റ് സ്ഥലമാണ് ഇപ്പോൾ തിരികെ പിടിക്കുന്നത്. ജെ.സി.ബിയും ലോറിയും ഉപയോഗിച്ച് റവന്യു വകുപ്പ് അധികൃതരാണ് നടപടികൾക്കു നേതൃത്വം നൽകുന്നത്. ഉന്നത രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമടക്കം ഈ വീട്ടിലെ നിത്യ സന്ദർശകരായിരുന്നു. ഇടതു നേതാവ് എം.എ ബേബി, പി.സി ജോർജ് എം.എൽ.എ എന്നിവരും മാലം സുരേഷുമായി അടുത്ത ബന്ധം പുലർത്തുന്നതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പണം വെച്ച് ചീട്ടുകളി നടത്തിയതിന് ഒളിവിൽ കഴിഞ്ഞ ആളാണ് മാലം സുരേഷ്.

കോട്ടയത്തെ ചൂതാട്ട ക്ലബിൻ്റെ അമരക്കാരൻ മാലം സുരേഷ് അനധികൃതമായി നികത്തിയ നിലം പൂർവ്വസ്ഥിതിയിലാക്കണമെന്ന് കോടതി; ഒറ്റ ദിവസം കൊണ്ട് മണ്ണ് മാറ്റാൻ അധികൃതർ 2

മാലം സുരേഷിൻ്റെ ആഡംബര വീട്ടിൽ ഉന്നതരുടെ നിത്യസന്ദർശനം ഉണ്ടായിരുന്നെന്ന് നാട്ടുകാർ നേരത്തേ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഉന്നത പോലീസ് മേധാവി എം.എൽ.എ, ബിഷപ്പ് എന്നിവരോടൊപ്പം ചീട്ടുകളി ക്ലബ് നടത്തിപ്പുകാർ നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ഈ ബന്ധങ്ങൾ ഉപയോഗിച്ചാണ് അനധികൃത ഇടപാടുകൾ നടത്തിയിരുന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നു.

കോട്ടയത്തെ ചൂതാട്ട ക്ലബിൻ്റെ അമരക്കാരൻ മാലം സുരേഷ് അനധികൃതമായി നികത്തിയ നിലം പൂർവ്വസ്ഥിതിയിലാക്കണമെന്ന് കോടതി; ഒറ്റ ദിവസം കൊണ്ട് മണ്ണ് മാറ്റാൻ അധികൃതർ 3


സുരേഷിന്റെ മണർകാട് മാലത്തെ വീട് പാടം നികത്തിയാണ് നിർമ്മിച്ചതെന്നു നേരത്തേ തന്നെ പരാതി ഉയർന്നിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ സ്വകാര്യ വ്യക്തി ഹർജി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിൽ വിവാദസ്ഥലം പാടം നികത്തിയതാണ് എന്നു കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്  പാടശേഖരം നികത്തിയ സ്ഥലത്തെ മണ്ണ് തിരികെ പിടിക്കാൻ നടപടിയായിരിക്കുന്നത്. സ്ഥലത്തെ മണ്ണ് നീക്കം ചെയ്യണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കോട്ടയം സബ് കളക്ടർ, എൽ.എ തഹസീൽദാർ ഷൈജു പി.ജേക്കബ്, മണർകാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് എത്തിയത്.

English summary

Malam Suresh, a member of the Kottayam Gambling Club, has been asked to restore the land he has illegally filled.

Leave a Reply

Latest News

പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം

ലക്നോ: പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. 14കാരിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച വനമേഖലയില്‍ ആടിനെ മേയ്ക്കുന്നതിനിടെയാണ് 22കാരനായ പ്രതി പെണ്‍കുട്ടിയെ...

More News