ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ ലേലം ചെയ്യാന്‍ തീരുമാനം

0

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ ലേലം ചെയ്യാന്‍ തീരുമാനം. ഥാര്‍ എസ്‌യുവി ലേലത്തിന് വയ്ക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. പതിനെട്ടാം തീയതി ശനിയാഴ്ച വൈകുന്നേരമാണ് ലേലം നടത്തുക.

മ​ഹീ​ന്ദ്ര​യു​ടെ ലൈ​ഫ് സ്‌​റ്റൈ​ല്‍ എ​സ്‌​യു​വി ഥാ​ര്‍ സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട​ത് വാ​ര്‍​ത്ത​യാ​യി​രു​ന്നു. ലി​മി​റ്റ​ഡ് എ​ഡി​ഷ​ന്‍ പ​തി​പ്പാ​ണ് കാ​ണി​ക്ക​യാ​യി മ​ഹീ​ന്ദ്ര സ​മ​ര്‍​പ്പി​ച്ച​ത്. ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ഹീ​ന്ദ്ര ആ​ന്‍​ഡ് മ​ഹീ​ന്ദ്ര ലി​മി​റ്റ​ഡ് ഗ്ലോ​ബ​ല്‍ പ്രോ​ഡ​ക്ട് ഡെ​വ​ല​പ്പ്മെ​ന്‍റ് വി​ഭാ​ഗം മേ​ധാ​വി ആ​ര്‍ വേ​ലു​സ്വാ​മി, ദേ​വ​സ്വം ചെ​യ​ര്‍​മാ​ന്‍ കെ.​ബി മോ​ഹ​ന്‍​ദാ​സി​ന് വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ല്‍ കൈ​മാ​റു​ക​യാ​യി​രു​ന്നു.

Leave a Reply