Thursday, November 26, 2020

കരിങ്കോഴി കുഞ്ഞുങ്ങൾക്ക് ഓർഡർ നൽകി ധോണിയും‍‍‍‍

Must Read

മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ പിറന്നാൾ ആഘോഷം

ഐ.എം. വിജയനുമായി മനോഹരമായ പന്തുകളി, അവതാരക രഞ്ജിനി ഹരിദാസുമായി തകർപ്പൻ ഡാൻസ്.... മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ...

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം...

ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം

പനജി∙  ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം. ആദം ലെ ഫ്രോണ്ടെ മുംബൈയ്ക്കായി ഗോൾ നേടി. ഗോവയ്ക്കു സംഭവിച്ച...

റാഞ്ചിയിലെ തന്റെ ഓർഗാനിക് ഫാമിൽ കരിങ്കോഴികളെ വളർത്താനൊരുങ്ങി മഹേന്ദ്രസിംഗ് ധോണി. കടക്നാഥ് ഇനത്തിൽ പെട്ട 2000 കോഴികുഞ്ഞുങ്ങൾക്കാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഇപ്പോൾ ഓർഡർ കൊടുത്തിരിക്കുന്നത്.

റാഞ്ചിയിലെ 43 ഏക്കറോളം വരുന്ന സ്ഥലത്താണ് ധോണിയുടെ ജൈവകൃഷി. പച്ചക്കറി മുതൽ കന്നുകാലിവളർത്തൽ വരെ ഉൾപ്പെടുന്ന ഈ ഫാമിലാണ് ധോണി പുതുതായി കരിങ്കോഴിയെ വളർത്താൻ തീരുമാനിച്ചിരിക്കുന്നത്. സഹിവാൾ ഇനം പശുക്കൾ, കോഴി, താറാവ്, മത്സ്യങ്ങൾ തുടങ്ങിയവയുൾപ്പെടുന്ന വലിയൊരു ഓർഗാനിക് ഫാമിന്റെ ഉടമസ്ഥൻ കൂടിയാണ് ഇന്ത്യയുടെ ഈ ക്യാപ്റ്റൻ കൂൾ.
മധ്യപ്രദേശിലെ ജാബുവ ജില്ലയിൽ നിന്നുള്ള കർഷകനായ വിനോദ് മേധയിൽ നിന്നാണ് ധോണി കരിങ്കോഴി കുഞ്ഞുങ്ങളെ വാങ്ങിയത്. 2000 കടക്നാഥ് ഇനം കരിങ്കോഴി കുഞ്ഞുങ്ങൾ ഉടൻ തന്നെ റാഞ്ചിയിലെ ധോണിയുടെ ഫാമിലെത്തും.
മധ്യപ്രദേശിലെ ബീലാഞ്ചൽ എന്ന പ്രദേശത്തെ തനതായ കോഴിയിനമാണ് ‘കടക്നാഥ് കരിങ്കോഴികൾ’. ഇവയ്ക്ക് മറ്റ് കോഴിയിനങ്ങളെ അപേക്ഷിച്ച് കൊഴുപ്പിന്റെ അളവും കൊളസ്‌ട്രോളിന്റെ അളവും കുറവായിരിക്കും. മാംസത്തിൽ പ്രോട്ടീന്റെ അളവ് കൂടുതലുമാണ്. Mahendra Singh Dhoni prepares to raise black chickens at his organic farm in Ranchi. For 2000 chickens belonging to the Kataknath breed

Leave a Reply

Latest News

മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ പിറന്നാൾ ആഘോഷം

ഐ.എം. വിജയനുമായി മനോഹരമായ പന്തുകളി, അവതാരക രഞ്ജിനി ഹരിദാസുമായി തകർപ്പൻ ഡാൻസ്.... മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ...

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ‘പിൻവാങ്ങൽ...

ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം

പനജി∙  ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം. ആദം ലെ ഫ്രോണ്ടെ മുംബൈയ്ക്കായി ഗോൾ നേടി. ഗോവയ്ക്കു സംഭവിച്ച രണ്ടു പിഴവുകളാണ് കളി മുംബൈയ്ക്ക് അനുകൂലമാക്കിയത്....

ബംഗാളിലെ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കും: ബിജെപി നേതാവ്

ബിജെപി പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്തിയാൽ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കുമെന്ന് ബിജെപി നേതാവ്. ബംഗാളിലെ ബിജെപി വൈസ് പ്രസിഡന്റ് രാജു ബാനർജിയാണ് ഇങ്ങനെ പറഞ്ഞത്. "നോക്കൂ ഈ ദിവസങ്ങളില്‍ എന്താണ് പശ്ചിമ ബംഗാളില്‍ നടക്കുന്നതെന്ന്....

നിർവാർ ചുഴലിക്കാറ്റ്, ചെന്നെെ വിമാനത്താവളം അടച്ചു

ചെന്നെെ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട നിർവാർ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ചെന്നെെ വിമാനത്താവളം അടച്ചു. ഇന്ന് രാത്രി ഏഴ് മണി മുതൽ നാളെ പുലർച്ചെ ഏഴ് മണിവരെ വിമനത്താവളം അടച്ചിടുമെന്ന് ഏയർപ്പോർട്ട്...

More News