Tuesday, April 20, 2021

പതഞ്ജലി ഇറക്കിയ കൊറോണിൽ ഗുളിക മഹാരാഷ്ട്രയിൽ വിൽക്കാൻ അനുവദിക്കില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി അനിൽ ദേശ്മുഖ്

Must Read

വൈഗ കൊലക്കേസിൽ പ്രതി സനുമോഹനുമായി പോലീസിന്റെ തെളിവെടുപ്പ് ആരംഭിച്ചു

കൊച്ചി: വൈഗ കൊലക്കേസിൽ പ്രതി സനുമോഹനുമായി പോലീസിന്റെ തെളിവെടുപ്പ് ആരംഭിച്ചു. കാക്കനാട് കങ്ങരപ്പടിയിൽ സനുവും കുടുംബവും താമസിച്ചിരുന്ന ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിലെത്തിച്ചാണ് ചൊവ്വാഴ്ച രാവിലെ 11...

ലോക്ഡൗൺ പ്രഖ്യാപിച്ചതിനുപിന്നാലെ  കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം

ന്യൂഡൽഹി: മുഖ്യമന്ത്രി ഒരാഴ്ചത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചതിനുപിന്നാലെ നഗരത്തിൽ കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം. ആനന്ദ് വിഹാർ ഐ.എസ്.ബി.ടി.യിൽ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ബസു കാത്തുനിൽക്കുന്ന തൊഴിലാളികളായിരുന്നു തിങ്കളാഴ്ചത്തെയും...

സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട് 1109,...

സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍...

മുംബൈ:കോവിഡിനുള്ള മരുന്നെന്ന് പ്രഖ്യാപിച്ചുകൊണ്ട് രാംദേവിന്റെ പതഞ്ജലി ഇറക്കിയ കൊറോണിൽ എന്ന ഗുളിക മഹാരാഷ്ട്രയിൽ വിൽക്കാൻ അനുവദിക്കില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി അനിൽ ദേശ്മുഖ് വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും അംഗീകരിക്കാത്ത മരുന്നു സംസ്ഥാനത്ത് വിൽക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

”ഈ മരുന്നിന്റെ പരീക്ഷണത്തെ ഐ.എം.എ. ചോദ്യം ചെയ്തിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്ന കമ്പനിയുടെ പ്രഖ്യാപനത്തെ സംഘടന തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. അതിനാൽ ഇതിന്റെ വിൽപ്പന സംസ്ഥാനത്ത് അനുവദിക്കാൻ കഴിയില്ല.” -മന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ, ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി എന്നിവർ ഈ മരുന്നു പുറത്തിറക്കുന്ന ചടങ്ങിൽ രാംദേവിനൊപ്പം പങ്കെടുത്തിരുന്നു.

ആയുഷ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് മരുന്നു പുറത്തിറക്കുന്നതെന്ന് രാംദേവ് അവകാശപ്പെട്ടിരുന്നു. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ അംഗീകാരമുള്ളതിനാൽ 158 രാജ്യങ്ങളിൽ ഇത് വിൽക്കാമെന്നും പത്രക്കുറിപ്പിൽ പതഞ്ജലി അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇതിനെ ശക്തമായി എതിർക്കുകയാണുണ്ടായത്. കോവിഡ് ചികിത്സയ്ക്ക് തങ്ങൾ ഒരു പരമ്പരാഗത മരുന്നിനും അംഗീകാരം നൽകിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയും പിന്നീട് വ്യക്തമാക്കി.

English summary

Maharashtra Home Minister Anil Deshmukh has said that Ramondev’s Patanjali’s Coronil pill will not be allowed to be sold in Maharashtra.

Leave a Reply

Latest News

എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകളിൽ ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങൾ ഇങ്ങനെ

ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന വാര്‍ഡുകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ...

More News