കൊച്ചി : നവരാത്രി മഹോൽസവത്തിന്റെ ഭാഗമായുള്ള മഹാനവമി ഇന്ന് ആഘോഷിക്കുന്നു. ഇത്തവണ രണ്ടുദിവസമാണ് മഹാനവമിയുടെ ഭാഗമായുള്ള പൂജകൾ. തിങ്കളാഴ്ചയാണ് വിജയദശമിയും വിദ്യാരംഭവും നടക്കുക.
കോവിഡ് നിയന്ത്രണം പാലിച്ച് ദുർഗാഷ്ടമി ദിനമായ ഇന്നലെ വിദ്യാർഥികൾ പഠനോപകരണങ്ങൾ പൂജവച്ചു. വീടുകളിലും ക്ഷേത്രങ്ങളിലുമാണ് പുസ്തകങ്ങളും ആയുധങ്ങളും പൂജയ്ക്ക് വച്ചത്. പതിവ് പഠനോപകരണങ്ങൾക്ക് ഒപ്പം മൊബൈൽ ഫോണും ടാബും ഇക്കുറി ചിലർ പൂജവച്ചു.
കോവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണിൽ വീടിനുപുറത്ത് ആഘോഷം വേണ്ട. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ വീടിനുള്ളിൽ കഴിയണം.
വിദ്യാരംഭ ചടങ്ങിന് വീട്ടിൽ രണ്ടോ മൂന്നോ അടുത്ത കുടുംബാംഗങ്ങൾമാത്രം മതി. നാവിൽ എഴുതാൻ ഒരുകുട്ടിക്ക് ഉപയോഗിച്ച സ്വര്‍ണം അടക്കമുള്ളവ മറ്റു കുട്ടികള്‍ക്ക് ഉപയോഗിക്കരുത് തുടങ്ങിയ മാർഗനിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.
English summary
Mahanavami is celebrated today as part of the Navratri festival. This time there are two days of poojas as part of Mahanavami. Vijayadashami and Vidyarambam will be held on Monday.