Tuesday, June 15, 2021

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ; പത്തിൽ താഴെമാത്രം പ്രായമുള്ള അഞ്ച് പെൺകുട്ടികളെയാണ് ഇയാൾ ഉപദ്രവിച്ചത്

Must Read

മലപ്പുറം : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. ഒതുക്കുങ്ങൽ സ്വദേശിയാണ് അറസ്റ്റിലായത്. പത്തിൽ താഴെമാത്രം പ്രായമുള്ള അഞ്ച് പെൺകുട്ടികളെയാണ് ഇയാൾ ഉപദ്രവിച്ചത്.

പെൺകുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ പെൺകുട്ടികളിൽ ഒരാളുടെ രക്ഷിതാക്കൾ മലപ്പുറം വനിതാ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് പീഡന വിവരം പുറത്തുവന്നത്. പിന്നീട് നാല് കുട്ടികൾ കൂടി പരാതി നൽകുകയായിരുന്നു.

അന്വേഷണത്തിൽ ഇയാൾ ഇയാൾ കുട്ടികളെ പീഡിപ്പിച്ചതായി കണ്ടെത്തി. ഇതേ തുടർന്ന് അറസ്റ്റ് ചെയ്യാനായി പോലീസ് വീട്ടിൽ എത്തിയെങ്കിലും ഇയാൾ ഒളിവിൽ പോകുകയായിരുന്നു. പിന്നീട് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.

Leave a Reply

Latest News

മാര്‍ട്ടിന്‍ ജോസഫിന്റെ കസ്‌റ്റഡി അപേക്ഷ കോടതി ഇന്നു പരിഗണിക്കും

കൊച്ചി: മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ കസ്‌റ്റഡി അപേക്ഷ എറണാകുളം ജുഡീഷ്യല്‍ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ഇന്നു പരിഗണിക്കും....

More News