Wednesday, June 16, 2021

ഭർത്താവിനെ ഗാർഹികപീഡനത്തിന് ഇരയാക്കുന്ന ഭാര്യയെ ശിക്ഷിക്കാൻ നിയമമില്ലാത്തത് ദൗർഭാഗ്യകരമാണെന്ന് മദ്രാസ് ഹൈക്കോടതി

Must Read

ചെന്നൈ; ഭർത്താവിനെ ​ഗാർഹികപീഡനത്തിന് ഇരയാക്കുന്ന ഭാര്യയെ ശിക്ഷിക്കാൻ നിയമമില്ലാത്തത് ദൗർഭാ​ഗ്യകരമാണെന്ന് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് എസ്. വൈദ്യനാഥന്റേതാണ് പരാമർശം. ഭാര്യ സമർപ്പിച്ച ഗാർഹിക പീഡന പരാതിയെത്തുടർന്ന് ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട മൃഗഡോക്ടർ നൽകിയ ഹർജി പരി​ഗണിച്ചുകൊണ്ടായിരുന്നു വിലയിരുത്തൽ. വിവാഹം ചെയ്യാതെയുള്ള സ്ത്രീ-പുരുഷ ബന്ധങ്ങൾക്ക് അംഗീകാരം നൽകിയതോടെ വിവാഹത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.

ഭാര്യ ഒറ്റപ്പെടുത്തുന്നുവെന്ന് ആരോപിച്ച് 2015-ൽ സമർപ്പിച്ച ഹർജിയെ തുടർന്ന് മൃഗഡോക്ടർക്ക് കഴിഞ്ഞവർഷം ഫെബ്രുവരിയിൽ കുടുംബക്കോടതി വിവാഹമോചനം അനുവദിച്ചിരുന്നു. വിവാഹമോചന ഉത്തരവിന് നാലുദിവസം മുമ്പ് ഭാര്യ ഡോക്ടർക്കെതിരേ ഗാർഹിക പീഡനത്തിന് പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ കേസിന്റെ പേരിൽ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തു. തുടർന്ന് ഇയാൾ ഹൈക്കോടതിയെ സമീപിക്കുകയിരുന്നു.

തുടർന്ന് വിവാഹ മോചനക്കേസിൽ വിധിയുണ്ടാകുമെന്ന് മനസ്സിലാക്കിയ ഭർത്താവിനെ ദ്രോഹിക്കുന്നതിന് വേണ്ടിയാണ് ഭാര്യ ഗാർഹികപീഡന പരാതി നൽകിയതെന്ന് വ്യക്തമാക്കിയതായി കോടതി നിരീക്ഷിച്ചു. തുടർന്ന് ഹർജിക്കാരന്റെ ആവശ്യം അംഗീകരിച്ച കോടതി ഇയാളുടെ സസ്പെൻഷൻ റദ്ദാക്കി. 15 ദിവസത്തിനുള്ളിൽ ജോലിയിൽ തിരിച്ചെടുക്കാൻ മൃഗസംരക്ഷണ വകുപ്പിനോട് ഉത്തരവിട്ടു.

നിസ്സാര കാരണങ്ങളുടെ പേരിൽ ലംഘിക്കാവുന്ന കരാറല്ല വിവാഹം. അത് വിശുദ്ധമായ ഒന്നാണ്. പുതിയ തലമുറ ഇത് മനസ്സിലാക്കണം. വിവാഹം ചെയ്യാതെയുള്ള സ്ത്രീ-പുരുഷ ബന്ധങ്ങൾക്ക് അംഗീകാരം നൽകുന്ന 2005-ലെ ഗാർഹികപീഡന നിയമം നിലവിൽവന്നതോടെ വിവാഹത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടു. അഹന്തയും അസഹിഷുണതയും പാദരക്ഷകൾ പോലെ വീടിനുപുറത്ത് ഉപേക്ഷിക്കേണ്ടതാണെന്ന് ഭാര്യാ-ഭർത്താക്കന്മാർ മനസ്സിലാക്കണമെന്നും അല്ലാതെ വന്നാൽ കുട്ടികൾക്കുപോലും അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു

Previous articleരണ്ടായിരം രൂപയുടെ ക്യാഷ് ബാക്ക്. പേടിഎമ്മിൻ്റ മെസേജ് ലഭിച്ചോ? തട്ടിപ്പാണ് സൂക്ഷിച്ചോ?സ്‌ക്രീനിന്റെ ചുവടെയുള്ള ‘പേടിഎമ്മിലേക്ക് റിവാര്‍ഡ് അയയ്ക്കുക’ എന്ന് പറയുന്ന ഒരു ബട്ടണിനൊപ്പം നിങ്ങള്‍ക്ക് 2,647 രൂപയുടെ ക്യാഷ്ബാക്ക് ലഭിച്ചുവെന്ന് വെബ്‌സൈറ്റ് പ്രദര്‍ശിപ്പിക്കുന്നു. മിക്കവരും ബട്ടണില്‍ നേരിട്ട് ക്ലിക്കുചെയ്യും. ലിങ്കില്‍ ക്ലിക്കുചെയ്താല്‍, വ്യാജ പേടിഎം വെബ്‌സൈറ്റിന് പകരമായി നിങ്ങളെ യഥാര്‍ത്ഥ പേടിഎം ആപ്ലിക്കേഷനിലേക്ക് റീഡയറക്ടുചെയ്യും
Next articleവാക്സിൻ ക്ഷാമവും മരണനിരക്കിലെ അവ്യക്തതയും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അടിയന്തര പ്രമേയത്തിൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷ ബഹളം

Leave a Reply

Latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍

ചെന്നൈ : സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നാണ് ബാബയെ തമിഴ്‌നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്....

More News