ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ തീരുമാനിക്കാൻ മധുവിന്റെ കുടുംബവും ആദിവാസി ആക്‌ഷൻ കൗൺസിൽ ഭാരവാഹികളും മുതിർന്ന അഭിഭാഷകരുമായി ചർച്ച നടത്തി

0

അഗളി (പാലക്കാട്) ∙ അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ തീരുമാനിക്കാൻ മധുവിന്റെ കുടുംബവും ആദിവാസി ആക്‌ഷൻ കൗൺസിൽ ഭാരവാഹികളും മുതിർന്ന അഭിഭാഷകരുമായി ചർച്ച നടത്തി. അടുത്തയാഴ്ച അവസാനത്തേ‍ാടെ പേരുകൾ നൽകുമെന്ന് ആക്‌ഷൻ കൗൺസിൽ ചെയർമാൻ പി.വി. സുരേഷ് പറഞ്ഞു.

കുടുംബവും ആക്‌ഷൻ കൗൺസിലും ചേർന്നു നിർദേശിക്കുന്നവരിൽ നിന്നു സ്പെഷൽ പ്രേ‍ാസിക്യൂട്ടറെ നിയമിക്കാനാണു സർക്കാർ തീരുമാനം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡിജിപി) കഴിഞ്ഞ ദിവസം ഇക്കാര്യം മധുവിന്റെ കുടുംബത്തെ അറിയിച്ചിരുന്നു. നിലവിലെ കുറ്റപത്രം പഠിച്ച് അന്വേഷണങ്ങളിലെ പാകപ്പിഴയും പോരായ്മകളും തിരുത്താനാണു പ്രഥമ പരിഗണന. ആവശ്യമെങ്കിൽ പുനരന്വേഷണ സാധ്യതയും പരിശേ‍ാധിക്കും.

ഇതിനിടെ, നിയമേ‍ാപദേശത്തിനും മറ്റു സഹായങ്ങൾക്കും നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുളള സാമൂഹിക സംഘടനയുടെ പ്രവർത്തകർ സന്നദ്ധത അറിയിച്ചതായി കുടുംബം പറഞ്ഞു. കഴിഞ്ഞ ദിവസം അവർ ഫോണിൽ ബന്ധപ്പെട്ടുവെന്നു മധുവിന്റെ സഹോദരി സരസു അറിയിച്ചു

Leave a Reply