സാമൂഹിക പ്രവര്‍ത്തനത്തിലൂടെയുള്ള രാജ്യസേവനമായിരുന്നു ജനറല്‍ ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക ദൗത്യമായിട്ടെടുത്തത്‌

0

ഊട്ടി: സാമൂഹിക പ്രവര്‍ത്തനത്തിലൂടെയുള്ള രാജ്യസേവനമായിരുന്നു ജനറല്‍ ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക ദൗത്യമായിട്ടെടുത്തത്‌. ജനറല്‍ റാവത്തിന്റെ മരണവാര്‍ത്ത പുറത്തുവരും മുമ്പ്‌ മധുലികയുടെ മരണം സ്‌ഥിരീകരിച്ചിരുന്നു.
ആര്‍മി വൈഫ്‌സ്‌ വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു മധുലിക. സൈനികരുടെ ഭാര്യമാരുടെയും കുട്ടികളുടെയും ആശ്രിതരുടെയും ക്ഷേമത്തിനായായിരുന്നു മധുലികയുടെ പ്രവര്‍ത്തനം. രാജ്യത്തെ തന്നെ ഏറ്റവും വലിയ എന്‍.ജി.ഒകളില്‍ ഒന്നാണ്‌ ഇത്‌.
മധ്യപ്രദേശില്‍നിന്നുള്ള രാജകുടുംബാംഗമാണു മധുലിക. പിതാവ്‌ മൃഗേന്ദ്ര സിങ്‌ രാഷ്‌ട്രീയത്തിലുണ്ടായിരുന്നു. ഡല്‍ഹി സര്‍വകലാശാലയില്‍നിന്നു മനഃശാസ്‌ത്ര ബിരുദമെടുത്തിട്ടുണ്ട്‌ മധുലിക.
വീരചരമം പ്രാപിച്ച സൈനികരുടെ വിധവകള്‍ക്കായി രൂപീകരിച്ച വീര്‍ നാരീസ്‌ എന്ന സംഘടനയുടെ നേതൃത്വവും അവര്‍ക്കായിരുന്നു. വിധവകള്‍ക്കു തൊഴില്‍ പരിശീലനവും നല്‍കി. ക്യാന്‍സര്‍ രോഗികള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളിലും അവര്‍ സജീവമായിരുന്നു.

Leave a Reply