Monday, August 10, 2020

പണം വെച്ച് ചീട്ടുകളി നടത്തിയതിന് പോലീസ് തിരയുന്ന മണർകാട് ചീട്ടുകളി സംഘത്തലവൻ്റെ ഉന്നത സൗഹൃദ വലയത്തിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുതിർന്ന നേതാവുമായ എം.എ ബേബിയും; മാലം സുരേഷിൻ്റെ ആഡംബര വീട്ടിൽ എം.എ ബേബി സൗഹൃദം പങ്കിടുന്ന ചിത്രങ്ങൾ പുറത്ത്; മുഖ്യമന്ത്രിയുമായി വ്യക്തിപരമായ അടുപ്പമുണ്ടെന്നും സുരേഷ് പ്രചരിപ്പിച്ചിരുന്നു

Must Read

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം...

പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി

കൊച്ചി: പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി.  വടക്കേക്കര പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് കായലിൽ തെരച്ചിൽ തുടങ്ങി.ഫയർഫോഴ്സും...

മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി; ഡ്രൈവർ മരിച്ച നിലയിൽ; അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു

കോട്ടയം: മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി. കാറിൽ നിന്ന് അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു. കാറിന്റെ ഗ്ലാസ് തകർത്താണ് മൃതദേഹം പുറത്തെടുത്തത്....

കോട്ടയം: മണർകാട് ചീട്ടുകളി സംഘത്തലവൻ്റെ ഉന്നത സൗഹൃദ വലയത്തിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുതിർന്ന നേതാവുമായ എം.എ ബേബിയും. പണം വെച്ച് ചീട്ടുകളി നടത്തിയതിന് പോലീസ് തിരയുന്ന മാലം സുരേഷിൻ്റെ ആഡംബര വീട്ടിൽ എം.എ ബേബി സൗഹൃദം പങ്കിടുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.

എന്നാൽ കേസ് ഒതുക്കി തീർക്കാൻ എം.എ ബേബി ഇടപെട്ടിട്ടുണ്ടോ എന്നത് വ്യക്തമല്ല. 
മാലം സുരേഷിൻ്റെ ആഡംബര വീട്ടിൽ ഉന്നതരുടെ നിത്യസന്ദർശനം ഉണ്ടായിരുന്നെന്ന് നാട്ടുകാർ നേരത്തേ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഉന്നത പോലീസ് മേധാവി എം.എൽ.എ, ബിഷപ്പ് എന്നിവരോടൊപ്പം ചീട്ടുകളി ക്ലബ് നടത്തിപ്പുകാർ നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു.

ചീട്ടുകളിക്ലബ് ഉദ്ഘാടനം ചെയ്തത് തന്നെ ബിഷപ്പ് ചിന്നപ്പയായിരുന്നു. ഭദ്രദീപം കൊളുത്തിയത് പൂഞ്ഞാർ എം.എൽ.എ പി.സി ജോർജും നടി ഷംന കാസിമും ചേർന്ന്.  മാണി സി കാപ്പൻ എന്നിവരും ഉദ്ഘാടന ചടങ്ങിലുണ്ടായിരുന്നു. മണർകാട് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരെ ഈ പേരും പറഞ്ഞ് ഭയപ്പെടുത്തിയും പണം നൽകിയുമാണ് സ്വാധീനിച്ചിരുന്നതും. മുഖ്യമന്ത്രിയുമായി വ്യക്തിപരമായ അടുപ്പമുണ്ടെന്നും ഇയാൾ പ്രചരിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവർ ഇയാളെ ഭയന്നാണ് കഴിഞ്ഞിരുന്നത്.
ക്രൗൺ ക്ലബിലെ റെയ്ഡിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. കേസ് അട്ടിമറിക്കാൻ ക്ലബ് സെക്രട്ടറി മാലം സുരേഷുമായി ചേർന്ന് മണർകാട് ഇൻസ്‌പെക്ടർ രതീഷ്‌കുമാർ ശ്രമിച്ചതായി വ്യക്തമായ സാഹചര്യത്തിലാണ് വിശദമായി അന്വേഷിക്കുന്നത്.

ഇന്നലെ രണ്ട് ഇൻസ്‌പെക്‌ടർമാർ അടക്കം 20 പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയാണ് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ശേഖരിച്ചത്. എല്ലാവരും റെയ്ഡിൽ നടന്ന കാര്യങ്ങൾ കൃത്യമായി മൊഴി നൽകി. ഇനി പിടിയിലായ 43 പേരുടെ മൊഴി രേഖപ്പെടുത്തും. ഇവരോടു ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവരാണ് പ്രതികൾ . കൊവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ ഇവരുടെ മൊഴിയെടുക്കുന്നത് വൈകും. ഇത് കേസ് അന്വേഷണത്തെ ബാധിച്ചേക്കും.
സംഭവത്തിൽ പൊലീസിനെ ഒറ്റിയ മണർകാട് സ്റ്റേഷൻ ഹൗസ് ഓഫീസർ രതീഷ്‌കുമാറിനെതിരെ നടപടി വൈകുകയാണ്. പൊലീസിനെ രതീഷ് ഒറ്റിയതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. രണ്ടു ദിവസം മുൻപാണ് അന്വേഷണ റിപ്പോർട്ട് കൊച്ചി റേഞ്ച് ഡി.ഐ.ജിയ്‌ക്ക് സമർപ്പിച്ചത്. 

English summary

MA Baby, a CPM politburo member and senior leader, is in the high circle of friends of the Manarkad gambling team leader. The pictures of MA Baby sharing friendship have been released at the luxury house of Malam Suresh, who is wanted by the police for playing gambling with money.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം...

പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി

കൊച്ചി: പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി.  വടക്കേക്കര പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് കായലിൽ തെരച്ചിൽ തുടങ്ങി.ഫയർഫോഴ്സും മൽസ്യത്തൊഴിലാളികളും ചേർന്നാണ് പരിശോധന. 

മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി; ഡ്രൈവർ മരിച്ച നിലയിൽ; അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു

കോട്ടയം: മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി. കാറിൽ നിന്ന് അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു. കാറിന്റെ ഗ്ലാസ് തകർത്താണ് മൃതദേഹം പുറത്തെടുത്തത്. പുലർച്ചെ രണ്ടുമണിയോടയായിരുന്നു അപകടം. വാഹനം സുരക്ഷിതമായ...

ആന്ധ്ര– ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ആന്ധ്ര– ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു. കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്ക് വഴിയൊരുക്കുന്നതാണ് പുതിയ സാഹചര്യം.ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ വളരെയേറെ ജാഗ്രത...

നാൽപ്പത് കിലോ മാനിറച്ചിയുമായി  നായാട്ട് സംഘം പിടിയിൽ; മൂന്നു പേർ പിടിയിൽ; ഒരാൾ ഓടി രക്ഷപെട്ടു

തൃശൂർ: നാൽപ്പത് കിലോ മാനിറച്ചിയുമായി  നായാട്ട് സംഘം പിടിയിൽ. മച്ചാഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ  വിവരത്തേ തുടർന്ന് നടത്തിയ അന്വേഷണത്തിതിലാണ് മാൻ ഇറച്ചി കണ്ടെത്തിയത്. നായാട്ടുകാരായ നാലംഗ സംഘത്തിലേ മൂന്നു പേരെ...

More News