Tuesday, July 27, 2021

എം.സി. റോഡിൽ അപകടക്കെണിയൊരുക്കി മുണ്ടൻകാവ് ജങ്ഷനുസമീപമുള്ള ഡിവൈഡർ

Must Read

ചെങ്ങന്നൂർ: എം.സി. റോഡിൽ മുണ്ടൻകാവ് ജങ്ഷനുസമീപമുള്ള ഡിവൈഡർ അപകടക്കെണിയൊരുക്കുന്നു. ചെങ്ങന്നൂരിൽനിന്നു തിരുവല്ലയിലേക്കുള്ള യാത്രയിൽ ജങ്ഷനെത്തുന്നതിനു മുൻപുള്ള ആദ്യ ഡിവൈഡറാണ് അപകടകേന്ദ്രമാകുന്നത്. കഴിഞ്ഞദിവസം തമിഴ്‌നാട്ടിൽനിന്നുവന്ന ലോറി ഡിവൈഡറിൽ ഇടിച്ചുകയറി. വഴിവിളക്കിന്റെ അഭാവവും സിഗ്‌നൽ സംവിധാനങ്ങളുടെ കുറവുമാണ് അപകടങ്ങൾക്കിടയാക്കുന്നത്.

പ്രദേശത്ത് ആറുമാസത്തിനിടെ ഒട്ടേറെ അപകടങ്ങളുണ്ടായി. വീതികുറവുള്ള പ്രദേശത്ത് ഡിവൈഡർ അശാസ്ത്രീയമായാണു നിർമിച്ചതെന്ന ആരോപണവുമുണ്ട്. വശങ്ങൾ കാടുകയറിതിനാൽ രാത്രികാലങ്ങളിലെ യാത്രകളിൽ അപകടസാധ്യത ഏറെയാണ്. റോഡ് നവീകരിച്ചതോടെ വാഹനങ്ങളുടെ വേഗതയും കൂടി. നിലവിൽ അപകടമുണ്ടായശേഷം പോലീസ് താത്കാലികമായി ഒരുബോർഡ് ഡിവൈഡറിനു സമീപം വച്ചിട്ടുണ്ട്.

മറുവശത്തെ അപകടങ്ങൾ കുറഞ്ഞു

ചെങ്ങന്നൂരിലേക്കുള്ള യാത്രകളിൽ മുണ്ടൻകാവ് ക്ഷേത്രത്തിനുസമീപമുള്ള ഡിവൈഡറും നേരത്തെ അപകടകേന്ദ്രമായിരുന്നു. പ്രതിഷേധത്തെത്തുടർന്നു കൂടുതൽ റിഫ്‌ളക്ടറുകൾ സ്ഥാപിച്ച്‌ ആധുനിക രീതിയിൽ ഡിവൈഡർ പുനർനിർമിച്ചതോടെ അപകടങ്ങൾ കുറഞ്ഞു. സമാനരീതിയിൽ രണ്ടാമത്തെ ഡിവൈഡറും പുനർനിർമിക്കണമെന്നാണ് ആവശ്യം.

വീതികൂടിയ പ്രദേശത്ത് ഇത്തരത്തിൽ സംവിധാനം ചെയ്തിട്ടും തിരുവല്ല ഭാഗത്തേക്കുള്ള ആദ്യഡിവൈഡർ പുനർനിർമിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ചെങ്ങന്നൂർഭാഗത്തേക്കുള്ള ഡിവൈഡർ പാലമിറങ്ങിയശേഷം നേരെയുള്ള റോഡിലാണിരിക്കുന്നത്. എന്നാൽ, വളവു കഴിഞ്ഞാണ് തിരുവല്ല ഭാഗത്തേക്കുള്ള ഡിവൈഡറിരിക്കുന്നത്.

പ്രകാശിക്കാതെ ഉയരവിളക്ക്

ജങ്ഷനിലെ ഉയരവിളക്കുകൾ ആറുമാസത്തോളമായി പ്രകാശിക്കുന്നില്ല. വഴിവിളക്കുകളും വശങ്ങളിലെ തൂണുകളും കാടുകയറി. വെളിച്ചമില്ലാത്തതിനാൽ ഡിവൈഡർ കാണാനാകുന്നില്ല. മറ്റൊരുവാഹനത്തെ മറികടക്കാൻ ശ്രമിച്ചാൽ അപകടസാധ്യത ഇരട്ടിയാണ്.

പകൽസമയങ്ങളിൽ പോലും സ്ഥിരം യാത്രക്കാർ ഒഴികെയുള്ളവർക്ക് എളുപ്പത്തിൽ ഡിവൈഡർ തിരിച്ചറിയാനാകില്ല. മൂന്നുറോഡുകൾ സംഗമിക്കുന്ന മുണ്ടൻകാവ് ജങ്ഷനിൽ ഗതാഗത നിയന്ത്രണത്തിന് ഡിവൈഡറുകൾ ആവശ്യമാണെങ്കിലും നിർമാണത്തിലെ അശാസ്ത്രീയതയാണ് തിരിച്ചടിയായത്.

സിഗ്‌നൽ സംവിധാനമില്ല

ദൂരെനിന്നുവരുന്ന വാഹനങ്ങൾക്കു കാണത്തക്ക രീതിയിലുള്ള സിഗ്‌നൽ സംവിധാനമില്ല. നിലവിലുള്ള സിഗ്‌നൽ പുല്ലുവളർന്നുകയറി മൂടിയിരിക്കുന്നു. ജങ്ഷനിലുള്ള ഉയരവിളക്ക് കണ്ണടച്ചിട്ടു നാളേറെയായി.

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News