Home Kerala പെരുമ്പാവൂരിൽ ആമ്പുലൻസ് കിട്ടാതെ റോഡിൽ കിടന്ന വയോധികൻ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

പെരുമ്പാവൂരിൽ ആമ്പുലൻസ് കിട്ടാതെ റോഡിൽ കിടന്ന 
വയോധികൻ മരിച്ച സംഭവത്തിൽ 
മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

0

കോവിഡ് ഭീതി: പെരുമ്പാവൂരിൽ ആമ്പുലൻസ് കിട്ടാതെ റോഡിൽ കിടന്ന 
വയോധികൻ മരിച്ച സംഭവത്തിൽ 
മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊച്ചി: പെരുമ്പാവൂരിൽ ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന്  ഒരു മണിക്കൂറോളം റോഡരികിൽ അവശ നിലയിൽ കിടന്ന വയോധികൻ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കോവിഡ് ഭീതിയെ തുടർന്നാണ്  വയോധികനെ ആശുപത്രിയിലെത്തിക്കാൻ വൈകിയതെന്നാണ് കരുതുന്നത്.

എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറും ജില്ലാ പോലീസ് മേധാവിയും (റൂറൽ )  അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

ശനിയാഴ്ച രാവിലെ എം സി റോഡിൽ കാലടി കവലക്ക് സമീപമാണ് കടുവാൾ സരസ്വതി വിലാസത്തിൽ ഗോവിന്ദൻകുട്ടിയെ (70) അവശ നിലയിൽ കണ്ടെത്തിയതെന്ന് വാർത്തയിൽ പറയുന്നു. പോലീസെത്തി ഇദ്ദേഹത്തിന് വെള്ളം നൽകി. കോവിഡ് ബാധിതനാണോ എന്ന സംശയത്തെ തുടർന്നാണ് ആംബുലൻസിന് വേണ്ടി കാത്തതെന്ന് സർക്കിൾ ഇൻസ്പെക്ടർ  പറഞ്ഞതായി സൂചനയുണ്ട്. ആംബുലൻസ് വന്നെങ്കിലും പി. പി. ഇ. കിറ്റ് ഉണ്ടായിരുന്നില്ല. ഒടുവിൽ പി പി ഇ കിറ്റ് ധരിച്ച പോലീസ് ഉദ്യോഗസ്ഥർ വയോധികനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. 

English summery

Lying on the road without getting an ambulance in Perumbavoor
In the event of the death of an elderly man
The Human Rights Commission has registered a case

NO COMMENTS

Leave a Reply