ആഡംബരക്കാറിലെത്തി മോഷണം; മോഷ്ടിച്ച ഫോൺ പിൻതുടർന്ന് അറസ്റ്റ്; വിലകൂടിയ സിഗരറ്റ് ആവശ്യപ്പെട്ടു; ഇതെടുക്കാൻ തിരിഞ്ഞ സമയത്ത് മേശപ്പുറത്തുണ്ടായിരുന്ന മൊബൈൽ ഫോണും മേശയ്ക്കകത്തുണ്ടായിരുന്ന 15,000 രൂപയും മോഷ്ടിച്ചു

പത്തനംതിട്ട:ആഡംബരക്കാറിലെത്തി പലചരക്കുകടയിൽനിന്ന് ഫോണും പണവും മോഷ്ടിച്ചയാൾ അറസ്റ്റിൽ. പുനലൂർ മുരളീമന്ദിരത്തിൽ ചന്ദ്രകുമാറാ(47)ണ് പിടിയിലായത്.

ബുധനാഴ്ച 12.30-ഓടെ വാഴമുട്ടത്തായിരുന്നു മോഷണം. ആലുവിള തെക്ക് റോബിൻ റോയിയുടെ കടയിലെത്തിയ ചന്ദ്രകുമാർ വിലകൂടിയ സിഗരറ്റ് ആവശ്യപ്പെട്ടു. ഇതെടുക്കാൻ റോബിൻ തിരിഞ്ഞ സമയത്ത് മേശപ്പുറത്തുണ്ടായിരുന്ന മൊബൈൽ ഫോണും മേശയ്ക്കകത്തുണ്ടായിരുന്ന 15,000 രൂപയും മോഷ്ടിച്ചു. ഇയാൾ പോയിക്കഴിഞ്ഞാണ് ഫോൺ നഷ്ടമായത് റോബിൻ അറിഞ്ഞത്. മേശതുറന്ന് നോക്കുമ്പോൾ പണവും കണ്ടില്ല. റോബിൻ പത്തനംതിട്ട പോലീസിൽ വിവരമറിയിച്ചു. സി.ഐ. ജി.സുനിലിന്റെ നേതൃത്വത്തിൽ സമീപത്തെ സി.സി.ടി.വി.കൾ പരിശോധിച്ചു. ഇതിൽ ചന്ദ്രകുമാറിന്റെ മുഖവും കാറിൽ പോകുന്ന ദൃശ്യവും പതിഞ്ഞിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ മോഷണംപോയ മൊബൈലിൽ വിളിച്ചപ്പോൾ ഇയാൾ പുനലൂർ ഭാഗത്തെ ടവർ ലൊക്കേഷനിലുണ്ടെന്നറിഞ്ഞു. തുടർന്ന്, സിഐ.യുടെ നേതൃത്വത്തിലുള്ള സംഘം പിൻതുടർന്ന് പത്തനാപുരത്തുനിന്ന്‌ പിടികൂടുകയായിരുന്നു.

Leave a Reply