Monday, January 17, 2022

ലുധിയാന കോടതിയിലെ സ്ഫോടനം നടത്തിയത് സ്ഫോടനത്തിൽ മരിച്ചയാൾ

Must Read

ലുധിയാന കോടതിയിലെ സ്ഫോടനം നടത്തിയത് സ്ഫോടനത്തിൽ മരിച്ചയാൾ. മുൻപോലീസുകാരനായ ഗഗൻദീപ് സിംഗ് ആണ് സ്ഫോടനം നടത്തിയതെന്നാണ് പോലീസ് കരുതുന്നത്. ഇയാൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു.

ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ളാ​യി​രു​ന്ന ഗ​ഗ​ൻ​ദീ​പ് സിം​ഗി​നെ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് 2019 ൽ ​സ​ർ​വീ​സി​ൽ​നി​ന്നും പി​രി​ച്ചു​വി​ട്ടി​രു​ന്നു. കേ​സി​ൽ ര​ണ്ട് വ​ർ​ഷം ത​ട​വി​നു ശി​ക്ഷി​ക്ക​പ്പെ​ട്ട ഇ​യാ​ൾ സെ​പ്റ്റം​ബ​റി​ൽ ജ​യി​ൽ മോ​ചി​ത​നാ​യി. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും ല​ഭി​ച്ച സിം ​കാ​ർ​ഡും ഡാ​റ്റാ കാ​ർ​ഡു​ക​ളും ഇ​യാ​ളു​ടേ​താ​ണെ​ന്ന് കു​ടും​ബം സ്ഥി​രീ​ക​രി​ച്ചു.

ലു​ധി​യാ​ന ജി​ല്ലാ കോ​ട​തി സ​മു​ച്ച​യ​ത്തി​ലാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്.‌ ഒ​രാ​ൾ മ​രി​ക്കു​ക​യും മൂ​ന്നു പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ആ​റു​നി​ല കെ​ട്ടി​ട ത്തി​ന്‍റെ ര​ണ്ടാം​നി​ല​യി​ലെ ശു​ചി​മു​റി​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ സ്ഫോ​ട​ന​ത്തി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു​ഭാ​ഗ​ത്തെ മ​തി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കോ​ട​തി പ്ര​വ​ർ​ത്തി ക്കു​ന്ന സ​മ​യ​മാ​യ​തി​നാ​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നി​ല്ല.

Leave a Reply

Latest News

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു ; മൃതദേഹം തോളിലിട്ട് പ്രതി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജോമോൻ കെ ജോസ്; ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം ന​ഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . വിമല​ഗിരി സ്വദേശി...

More News