Tuesday, September 22, 2020

ആഗ്രയിലെ മുഗള്‍ മ്യൂസിയത്തിന് ഛത്രപതി ശിവാജിയുടെ പേര് നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Must Read

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം ‘ബ്രൂസ്‌ലി’ യുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം 'ബ്രൂസ്‌ലി' യുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധാനം വൈശാഖ് ആണ്. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണിത്. ഉണ്ണി...

ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയർത്തി

പടിഞ്ഞറാത്തറ: ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ 75 സെന്റിമീറ്റര്‍ കൂടി ഉയത്തി. പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം. ബാണാസുരസാഗര്‍ ഡാമിന്റെ ജലനിരപ്പ് ഉയരുന്നതിനാല്‍ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി...

ആദ്യകാല തെന്നിന്ത്യന്‍ നടി കെ.വി. ശാന്തി അന്തരിച്ചു

ചെെന്നെ: ആദ്യകാല തെന്നിന്ത്യന്‍ നടി കെ.വി. ശാന്തി (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ കോടമ്ബാക്കത്തെ വസതിയിലായിരുന്നു അന്ത്യം. കോട്ടയം, സംക്രാന്തി സ്വദേശിനിയായ...

ലക്നൗ: നിര്‍മാണം പുരോഗമിക്കുന്ന, ആഗ്രയിലെ മുഗള്‍ മ്യൂസിയത്തിന് ഛത്രപതി ശിവാജിയുടെ പേര് നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മുഗുളന്‍മാര്‍ എങ്ങനെ നമ്മുടെ വീരനായകന്‍മാരാകും ശിവാജിയുടെ പേര് ദേശീയ വികാരം നല്‍കും- പത്രക്കുറിപ്പില്‍ പറയുന്നു. തന്റെ ഔദ്യോഗികവസതിയിലിരുന്ന് ഉദ്യോഗസ്ഥന്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം നിര്‍ദ്ദേശിച്ചത്.
ആഗ്രയിലെ വികസന പ്രവര്‍ത്തനങ്ങളും കോവിഡ് സ്ഥിതിഗതികളും വിലയിരുത്താനാണ് യോഗം വിളിച്ചത്. 141 കോടി മുടക്കി യു.പി വിനോദസഞ്ചാരവകുപ്പ് നിര്‍മിക്കുന്ന മ്യൂസിയത്തിന്റെ ആശയം മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റേതാണ്.2016ലാണ് അദ്ദേഹം ഈ പദ്ധതി പ്രഖ്യാപിച്ചത്. മ്യൂസിയത്തിന്റെ പണി പൂര്‍ത്തിയാകാറായി. ലോക് ഡൗണിനെ തുടര്‍ന്ന് ഫണ്ടിന് കുറവുണ്ടായി. അതോടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്- ആഗ്രയിലെ യു.പി ടൂറിസം ഡയറക്ടര്‍ അമിത് ശ്രീവാസ്തവ പറഞ്ഞു.

താജ്മഹലിന്റെ പടിഞ്ഞാറേ കവാടത്തിന് രണ്ട് കിലോമീറ്റര്‍ അകലെയാണ് മുഗള്‍ മ്യൂസിയം നിര്‍മിക്കുന്നത്. മുഗുകളന്‍മാരുടെയും ബ്രാജ് സംസ്‌കാരത്തിന്റെയും സമന്വയമാണ് ഇത്. വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് പകരം സ്ഥാപനങ്ങളുടെ പേര് മാറ്റുന്നതിനാണ് യോഗി സര്‍ക്കാര്‍ ശ്രദ്ധ കൊടുക്കുന്നതെന്ന് സമാജ് വാദി പാര്‍ട്ടി ആഗ്ര സിറ്റി പ്രസിഡന്റ് വസീദ് നിസാര്‍ കുറ്റപ്പെടുത്തി. മുഗള്‍ മ്യൂസിയം മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ സ്വപ്നപദ്ധതിയായിരുന്നു. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നിര്‍മാണത്തിനായി ആവശ്യത്തിന് ഫണ്ട് പോലും അനുവദിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അതേസമയം മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ ദേവേന്ദ്രഫട്നാവിസ് യോഗി സര്‍ക്കാരിന്റെ നിലപാടിനെ സ്വാഗതം ചെയ്തു.

Lucknow: Uttar Pradesh Chief Minister Yogi Adityanath has said that the Mughal Museum in Agra, which is under construction, will be named after Chhatrapati Shivaji.

 

Leave a Reply

Latest News

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം ‘ബ്രൂസ്‌ലി’ യുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം 'ബ്രൂസ്‌ലി' യുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധാനം വൈശാഖ് ആണ്. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണിത്. ഉണ്ണി...

ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയർത്തി

പടിഞ്ഞറാത്തറ: ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ 75 സെന്റിമീറ്റര്‍ കൂടി ഉയത്തി. പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം. ബാണാസുരസാഗര്‍ ഡാമിന്റെ ജലനിരപ്പ് ഉയരുന്നതിനാല്‍ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി ഒന്നാമത്തെയും രണ്ടാമത്തേയും ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍...

ആദ്യകാല തെന്നിന്ത്യന്‍ നടി കെ.വി. ശാന്തി അന്തരിച്ചു

ചെെന്നെ: ആദ്യകാല തെന്നിന്ത്യന്‍ നടി കെ.വി. ശാന്തി (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ കോടമ്ബാക്കത്തെ വസതിയിലായിരുന്നു അന്ത്യം. കോട്ടയം, സംക്രാന്തി സ്വദേശിനിയായ ശാന്തി വര്‍ഷങ്ങളായി കോടമ്ബാക്കത്താണു താമസം. സംസ്‌കാരം...

നിയമസഭയിലെ കയ്യാങ്കളി കേസിൽ വിധി ഇന്ന്

തിരുവനന്തപുരം :യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ബജറ്റുമായി ബന്ധപ്പെട്ട് ഇടതുപക്ഷ എം.എല്‍.എമാര്‍ നിയമസഭയ്ക്കുള്ളില്‍ നടത്തിയ പ്രതിഷേധത്തില്‍ ഇന്ന് വിധി. സഭയ്ക്കുള്ളില്‍ അക്രമം നടത്തി രണ്ടരലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന കേസിലാണ് തിരുവനന്തപുരം ചീഫ് ജൂഡിഷ്യല്‍...

ജെ.എൻ.യു സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ ഒക്ടോബര്‍ 5 മുതല്‍ 8 വരെ

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ ഒക്ടോബര്‍ 5 മുതല്‍ 8 വരെ നടത്തുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. അഡ്മിറ്റ് കാര്‍ഡ് എന്‍ടിഎ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. പരീക്ഷാര്‍ഥികള്‍ക്ക് jnuexams.nta.nic.in എന്ന വെബ്സൈറ്റില്‍...

More News