രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നതിനു പിന്നാലെ ഇന്ത്യയിൽ പാചകവാതക സിലിണ്ടർ വിലയിലും വർധന

0

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നതിനു പിന്നാലെ ഇന്ത്യയിൽ പാചകവാതക സിലിണ്ടർ വിലയിലും വർധന. ഇന്നലെ 106 രൂപ വർധിച്ചതോടെ വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും രണ്ടായിരം രൂപ പിന്നിട്ടു. 2008.50 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്.

ഇതിനു മുൻപ് ഡിസംബറിലാണ് വാണിജ്യ സിലിണ്ടർ വില രണ്ടായിരത്തിനു മുകളിലെത്തിയത്. അന്ന് 2095.50 രൂപയായിരുന്നു. അതേസമയം, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. 5 മാസമായി ഗാർഹിക സിലിണ്ടറിന് കൊച്ചിയിൽ 906.50 രൂപയാണ്. മാർച്ച് 7 നു ശേഷം ഈ വിലയിലും മാറ്റം വരാനാണു സാധ്യത.

Leave a Reply