ലവ് ജിഹാദ് RSS നിർമിച്ചെടുത്ത കള്ളം; സെക്കുലര്‍ കല്യാണം നടത്തിയതിന്‍റെ പേരില്‍ ആരും DYFIയില്‍ തഴയപ്പെടില്ല’; എ എ റഹീം എം പി

0

ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷനും രാജ്യസഭാ എംപിയുമായ എ എ റഹിം. സെക്കുലർ കല്യാണം നടത്തിയതിന്റെ പേരിൽ ആരും ഡിവൈഎഫ്ഐയിൽ തഴയപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. സെക്കുലർ വിവാഹം ഒരു കുറ്റകൃത്യമല്ല. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി വളരെ കൃത്യമായി നിലപാട് ആവർത്തിച്ചിട്ടുണ്ട്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതോടു കൂടി വിവാദം അവസാനിക്കേണ്ടതാണ്.

ലവ് ജിഹാദുമായി ബന്ധപ്പെട്ട് രണ്ടാമതൊരു അഭിപ്രായം പറയാൻ ഡിവൈഎഫ്ഐക്ക് കാത്തുനിൽക്കേണ്ടതില്ല. ഇതു സംബന്ധിച്ച കൃത്യമായ നിലപാടും അഭിപ്രായവും എല്ലാക്കാലവും ഡിവൈഎഫ്ഐക്കുണ്ട്. ഇന്ത്യയിലെ എല്ലാ ഏജൻസികളും അന്വേഷിച്ച് തീർപ്പുണ്ടാക്കിയ കാര്യമാണ് ലവ് ജിഹാദില്ല എന്നത്. കേരളത്തിൽ മിശ്രവിവാഹങ്ങളെയും ജാതി രഹിത വിവാഹങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് നിലപാട്. – എ എ റഹീം പറഞ്ഞു. നേരത്തെ ഫേസ്ബുക്കിലൂടെ റഹിം ദമ്പതികൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും തിരുവമ്പാടി മുൻ എംഎൽഎയുമായ ജോർജ് എം തോമസിന്റെ പ്രസ്താവനയെ തള്ളി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി നേരത്തെ രംഗത്തെത്തിയിരുന്നു. ലൗ ജിഹാദ് നിർമിത കള്ളമാണെന്ന് പ്രതികരിച്ച സംസ്ഥാന നേതൃത്വം മിശ്രവിവാഹിതരായ സിപിഎം ലോക്കൽ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ ഷിജിനും ജോസ്നയും തമ്മിലുള്ള വിവാഹത്തെ പിന്തുണക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഷിജിനെതിരെ നടപടിയുണ്ടാകുമെന്നാണ് ജോർജ് എം തോമസ് പറഞ്ഞത്. പാർട്ടിക്ക് ദോഷം വരുത്തിയ ഷിജിനെതിരെ നടപടിയെടുക്കേണ്ടിവരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

വിവാഹത്തിനെതിരെ ക്രിസ്ത്യൻ പുരോഹിതന്മാരും വിശ്വാസികളും പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയതിനു പിന്നാലെ കോടഞ്ചേരിയിൽ ഇന്ന് സിപിഎം വിശീദകരണ യോഗം വിളിച്ചിട്ടുണ്ട്. ലൗ ജിഹാദ്: സിപിഎം വിശദീകരണ യോഗം എന്ന തലക്കെട്ടിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here