Wednesday, January 27, 2021

ലോക്ക് ഡൗണിന് ശേഷം മദ്യശാലകൾ തുറക്കുമ്പോൾ; പ്രശ്നങ്ങളും പ്രതീക്ഷകളും, എം.ആർ.പി യിൽ ബാറുടമകൾ മദ്യം വിൽക്കുമ്പോൾ കമ്മീഷൻ എത്ര? സർക്കാരിൻ്റെ വരുമാനം കുറയുമോ?

Must Read

ചെങ്കോട്ട അക്രമവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് 200 പേരെ കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: ചെങ്കോട്ട അക്രമവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് 200 പേരെ കസ്റ്റഡിയിലെടുത്തു. പൊതുമുതൽ നശിപ്പിക്കൽ, കലാപം, പോലീസിനെ ആക്രമിക്കൽ തുടങ്ങിയവ ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.

കൊല്ലത്ത് എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനും കൂട്ടുകാരുടെ ക്രൂര മർദ്ദനത്തിനിരകളായി

കൊല്ലം: കൊല്ലത്ത് കരിക്കാട് സ്വദേശികളായ എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനും കൂട്ടുകാരുടെ ക്രൂര മർദ്ദനത്തിനിരകളായി. കുട്ടികളെ കൂട്ടുകാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ നവമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്....

കൊച്ചി: എപ്പോഴെപ്പോൾ ഖജനാവിലേക്കുള്ള വരുമാനം കൂട്ടണമെന്നു സർക്കാരിനു തോന്നുന്നോ അപ്പോഴപ്പോൾ ചെയ്യുന്ന രണ്ട് ഏർപ്പാടുകളാണ് മദ്യത്തിനും ലോട്ടറിക്കും വില കൂട്ടുക എന്നത്. ഈ രണ്ടുതരം ‘ലഹരിയോടും’ താൽപര്യമുള്ള ജനങ്ങളുടെ പോക്കറ്റിലാണ് മാറിമാറി വരുന്ന സർക്കാരുകളെല്ലാം കയ്യിട്ടു വാരുന്നത്. മദ്യത്തിനു വില കൂട്ടിയാൽ ആരും ചോദിക്കില്ലല്ലോ! ചോദിച്ചാൽ, വില കൂട്ടുന്നതു വഴി മദ്യപാനം കുറയുമല്ലോ എന്ന ന്യായം സർക്കാർ പറയും. അതേ സർക്കാർതന്നെ ഒരു മാസം ഒന്നെന്ന കണക്കിൽ മുക്കിനു മുക്കിനു ബാറുകൾ തുറന്നുകൊടുക്കുകയും ചെയ്യുന്നു. അതു ചോദ്യം ചെയ്യുമ്പോൾ കിട്ടുന്ന ഉത്തരം ഇതാണ്: ‘‘മദ്യനിരോധനമല്ല, മദ്യവർജനമാണു നമ്മുടെ നയം.’’
മദ്യം വാങ്ങുന്നവർ ബില്ലിലേക്കു നോക്കുക. ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് 212%, ബീയറിന് 102%, വിദേശനിർമിത വിദേശമദ്യത്തിന് 80% എന്നിങ്ങനെയാണു നികുതി നിരക്ക്. വിലയുടെ രണ്ടിരട്ടിയാണു വിദേശമദ്യത്തിന്റെ നികുതിയെങ്കിലും പലരും അറിയാത്ത കണക്ക് വേറെയുണ്ട്. ബവ്റിജസ് കോർപറേഷൻ മദ്യക്കമ്പനികളിൽനിന്നു വാങ്ങുന്ന വിലയ്ക്കുമേൽ നികുതി, എക്സൈസ് ഡ്യൂട്ടി, ഗാലനേജ് ഫീസ്, ലാഭം, പ്രവർത്തനച്ചെലവ് എന്നിവയൊക്കെ ചുമത്തിയ ശേഷമാണ് ഷോപ്പുകളിൽ വിൽപനയ്ക്കു വയ്ക്കുന്നത്. അടിക്കടി നികുതി കൂട്ടുന്നുണ്ടെങ്കിലും വിൽപന ഓരോ വർഷവും റെക്കോർഡിട്ടു മുന്നേറുകയാണ്. ലഹരി വിറ്റു കിട്ടുന്ന പണത്തിന്റെ ഒരു വിഹിതം ലഹരി നിർമാർജനത്തിനായി ചെലവിടുന്നുവെന്നു സർക്കാർ ന്യായം പറയുന്നുണ്ട്.

ബാർ കൗണ്ടറുകൾ കൂടി തുറക്കുമ്പോൾ സർക്കാരിനു കോടികളുടെ നഷ്ടം; ബാറുടമകൾക്കു വൻ കൊയ്ത്തും

സംസ്ഥാനത്തു മദ്യവിൽപന പുനരാരംഭിക്കാൻ ബവ്റിജസ് കോർപറേഷന്റെ വിൽപന കേന്ദ്രങ്ങൾക്കൊപ്പം ബാർ കൗണ്ടറുകൾ കൂടി തുറക്കുമ്പോൾ സർക്കാരിനു കോടികളുടെ നഷ്ടം, ബാറുടമകൾക്കു വൻ കൊയ്ത്തും. ബവ്കോ വിൽപന കേന്ദ്രങ്ങൾ വഴിയുള്ള മദ്യവിൽപനയിലൂടെ സർക്കാരിനു നേരിട്ടു കിട്ടേണ്ട വരുമാനം വിഭജിക്കപ്പെട്ടു പോകുന്നതിനു പിന്നിൽ അഴിമതിയുണ്ടെന്നു പ്രതിപക്ഷം ആരോപിക്കുന്നു.

ബവ്കോ വഴി മദ്യവിൽപനയ്ക്കു സർക്കാർ തീരുമാനിച്ചതിനൊപ്പമാണു ബാറുകളിലൂടെയും അതേ വിലയ്ക്കു മദ്യം വിൽക്കാൻ തീരുമാനിച്ചത്. ഇതിനായി നിയമ ഭേദഗതി വരുത്തുകയും മദ്യം വാങ്ങാൻ ടോക്കൺ ഏർപ്പെടുത്താൻ മൊബൈൽ ആപ് വികസിപ്പിക്കുകയും ചെയ്തു. ‘മദ്യം വിൽക്കാമോ’ എന്നു ബാർ ഉടമകളുടെ സമ്മതപത്രവും തേടി.

സംസ്ഥാനത്ത് 265 ബവ്കോ വിൽപന കേന്ദ്രങ്ങളും 35 കൺസ്യൂമർഫെഡ് വിൽപന കേന്ദ്രങ്ങളുമാണുള്ളത്. 20018–19 സാമ്പത്തിക വർഷം മദ്യവിൽപനയിലൂടെ 12400 കോടി രൂപയോളം ഖജനാവിലേക്കു ലഭിച്ചു. നിലവിൽ 605 ബാറുകളും 387 ബീയർ ആൻഡ് വൈൻ പാർലറുകളും സംസ്ഥാനത്തുണ്ട്.

ബവ്കോ വിൽപന കേന്ദ്രങ്ങൾ വഴിയുള്ള മദ്യവിൽപന വഴി പ്രതിദിനം ശരാശരി 40 കോടി രൂപയാണു ഖജനാവിൽ എത്തുന്നത്. ബാറുകളും വൈൻ പാർലറും ബവ്കോയും ഒരുമിച്ചു തുറക്കുമ്പോൾ ഈ വരുമാനം വിഭജിക്കപ്പെടും. അതായത്, ഖജനാവിൽ എത്തിയിരുന്നതിന്റെ മൂന്നിലൊന്നേ ഇനി ലഭിക്കൂ. മൂന്നിൽ രണ്ടും ബാർ ഉടമകൾക്ക്.

ഒരു കുപ്പി മദ്യം വിൽക്കുമ്പോൾ ബവ്കോയ്ക്ക് 20% ലാഭം കിട്ടിയിരുന്നത് ഇനി ബാറുടമകൾക്കും ലഭിക്കും. സർക്കാർ വികസിപ്പിക്കുന്ന ആപ്പിൽ ഉപഭോക്താവിനു വിൽപന കേന്ദ്രം തിരഞ്ഞെടുക്കാൻ കഴിയുന്നില്ലെങ്കിൽ, ആപ്പ് വികസിപ്പിച്ച സ്റ്റാർടപ് കമ്പനി ഇഷ്ടമുള്ള ബാറിലേക്ക് ഉപഭോക്താവിനെ തള്ളി വിടും. അവിടെയും നഷ്ടം സർക്കാരിനാണ്.

കോവിഡ് കാലത്ത് മദ്യശാലകൾ തുറക്കുമ്പോൾ

മദ്യവില്‍പ്പനശാലകള്‍ക്ക് മുന്നില്‍ കൂട്ടംകൂടുന്നത് സാമൂഹ്യ അകലം പാലിക്കലിനെ പരാജയപ്പെടുത്തും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നമ്മള്‍ ഡല്‍ഹിയില്‍ കണ്ടത് പോലെ അതൊരു വസ്തുതയാണ്.

മറുവശത്ത്, രാജ്യത്താകമാനമുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത ആഘാതമാണ് അടച്ചുപൂട്ടല്‍ സൃഷ്ടിച്ചിരിക്കുന്നത്. കൊറോണയ്ക്ക് മുമ്പുള്ള അവസ്ഥയിലേക്ക് വ്യാപാരമേഖല മടങ്ങുന്നതിന് ദീര്‍ഘകാലമെടുക്കുമെന്നാണ് ഘട്ടം ഘട്ടമായി അടച്ചുപൂട്ടല്‍ പിന്‍വലിക്കുന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മാത്രമല്ല, ജിഎസ്ടി വരുമാനത്തില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് അധികമൊന്നും പ്രതീക്ഷിക്കാനുമില്ല.

സ്പിരിറ്റു വില ഇരട്ടിയായി; മദ്യവില വീണ്ടും കൂട്ടിയേക്കും

മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള എക്സട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്‍റെ (സ്പിരിറ്റ്) വില കുതിച്ചുയര്‍ന്നത് ഉത്പാദന ചെലവ് കൂടാൻ കാരണമായി. ലിറ്ററിനു 45 രൂപ ആയിരുന്ന സ്പിരിറ്റിന് ഇപ്പോൾ 70 രൂപയാണ് വില. ഈ സാഹചര്യത്തില്‍ നഷ്ടമൊഴിവക്കാൻ വില വർധിപ്പിക്കണമെന്നാണ് മദ്യവിതരണ കമ്പനികളുടെ ആവശ്യം.

വിലവർധിച്ച സാഹചര്യത്തിൽ നിലവിൽ ബിവറേജസ് കോർപ്പറേഷനുമായുള്ള കരാർ അടിസ്ഥാനത്തിൽ മദ്യവിതരണം ചെയ്യുന്നത് തങ്ങൾക്ക് നഷ്ടമുണ്ടാക്കുമെന്നാണ് കമ്പനികൾ പറയുന്നത്. പൊതുമേഖല സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്സും സ്പിരിറ്റ് വില വിര്‍ധനയുടെ ദുരിതത്തിലായതു കൊണ്ട് തന്നെ ജനപ്രിയ ബ്രാന്‍ഡായ ജവാനും വില വർധിക്കാൻ സാധ്യതയുണ്ട്. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മദ്യത്തിനു വില വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്യവിതരണ കമ്പനികൾ ബിവറേജസ് കോർപ്പറേഷന് കത്തു നൽകിയിരുന്നു.

ലോക്ക് ഡൗണിന് ശേഷം തുറക്കുമ്പോൾ വരാനിരിക്കുന്നത് മദ്യക്ഷാമം

മദ്യവില്‍പ്പന ശാലകള്‍ തുറക്കാമെന്ന് നിർദേശം വന്നെങ്കിലും വരാനിരിക്കുന്നത് കടുത്ത മദ്യക്ഷാമമെന്ന് വിദഗ്ദർ. നിലവിൽ സ്റ്റോക്ക് ഉണ്ടെങ്കിലും ഒരാഴ്ചക്കകം തീർന്നേക്കുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് സ്റ്റോക്ക് ഉണ്ടായിരുന്ന സ്പിരിറ്റ് മുഴുവൻ സാനിറ്റൈസറാക്കി മാറ്റിയതും തിരിച്ചടിയാവും.

വിതരണക്കാരുടെ പക്കലുള്ള സ്റ്റോക്കുകള്‍ തീരുന്നതോടെ മദ്യം കിട്ടാനില്ലാത്ത സാഹചര്യം വരും. പുതിയ സ്റ്റോക്ക് എത്തിച്ച് വില്‍പ്പന തുടരാന്‍ ഒരു മാസമെങ്കിലും എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസ്റ്റിലറികള്‍ ഒരു മാസമായി അടഞ്ഞുകിടക്കുന്നതുകൊണ്ട് സപ്ലൈ ചെയ്ന്‍ പഴയപടിയാക്കാന്‍ മൂന്ന് മുതല്‍ ആറ് ആഴ്ച വരെ വേണ്ടിവരുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

പ്രശ്നബാധിത പ്രദേശങ്ങളിലൊഴികെ ഡിസ്റ്റിലറികള്‍ക്ക് പ്രവര്‍ത്തിക്കാമെങ്കിലും സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ സുസജ്ജമായ പ്രവര്‍ത്തനം തുടങ്ങാനാകില്ല. ഭാഗികമായി മാത്രമേ പ്രവര്‍ത്തിക്കാനാകൂ. കര്‍ണ്ണാടകത്തില്‍ ഡിസ്റ്റിലറികള്‍ക്ക് ഒറ്റ ഷിഫ്റ്റ് മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളു. ഡിമാന്റ് കൂടുതലുള്ള സമയമായതിനാല്‍ ഈ നിയന്ത്രണങ്ങള്‍ വിതരണ ശൃംഖലയെ ബാധിക്കും.

മദ്യത്തിനുമേലുള്ള എക്‌സ്സൈസ് നികുതി വരുമാനമെത്ര?

2019-20-ല്‍ 29 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളായ ഡല്‍ഹിയുംം പുതുച്ചേരിയും ചേര്‍ന്ന് മദ്യത്തിനുള്ള എക്‌സ്സൈസ് നികുതി വഴി 1,75,501.42 കോടി രൂപ പിരിച്ചുവെന്ന് ആര്‍ബിഐയുടെ റിപ്പോര്‍ട്ട് പറയുന്നു.

2018-19-ല്‍ മാസം ശരാശരി 12,500 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചു. ഇത് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 15,000 കോടി രൂപയായി വര്‍ദ്ധിച്ചു. ഈ സാമ്പത്തിക വര്‍ഷം 15,000 കോടി രൂപയ്ക്കുമേല്‍ പ്രതിമാസം ലഭിക്കുമെന്നാണ് പ്രതീക്ഷ. കോവിഡ്-19 വ്യാപനത്തിനുമുമ്പുള്ള പ്രവചനമാണിത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉത്തര്‍പ്രദേശ് ഒരു മാസം ശരാശരി 2,500 കോടി രൂപ മദ്യത്തില്‍ നിന്ന് ശേഖരിച്ചുവെന്നും ഈ വര്‍ഷമത് 3,000 കോടി കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യുപി സര്‍ക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഏത് സംസ്ഥാനമാണ് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്നത്?
സംസ്ഥാനങ്ങളുടെ വരുമാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന് കാലതാമസം വരാറുണ്ട്. അതിനാല്‍ 2018-19 വര്‍ഷത്തെ പൂര്‍ണമായ വിവരങ്ങളേ ലഭ്യമായിട്ടുള്ളൂ. ആ സാമ്പത്തിക വര്‍ഷം ഉത്തര്‍പ്രദേശ് (25,100 കോടി രൂപ), കര്‍ണാടക (19,750 കോടി രൂപ), മഹാരാഷ്ട്ര (15,343.08 കോടി രൂപ), പശ്ചിമ ബംഗാള്‍ (10,554.36 കോടി രൂപ), തെലങ്കാന (10,313.68 കോടി രൂപ) എന്നിങ്ങനെയാണ് വരുമാനം. കേരളത്തിന്റേത് 14,000 കോടി രൂപയാണ്.

മദ്യത്തിന്റെ നിര്‍മ്മാണത്തിനും വില്‍പനയ്ക്കും എക്‌സ്സൈസ് നികുതി മാത്രമാണ് യുപി ശേഖരിക്കുന്നത്. അതിനാലാണ് അവര്‍ക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത്. അവര്‍ തമിഴ്‌നാടിനെ പോലെ പ്രത്യേകം മൂല്യവര്‍ദ്ധിത നികുതി ശേഖരിക്കുന്നില്ല. ഈ നികുതി, എക്‌സ്സൈസ് നികുതി വരുമാനത്തില്‍ കൂട്ടുകയില്ല.

മദ്യ നിരോധനമുള്ള സംസ്ഥാനങ്ങളായ ബീഹാറില്‍ വരുമാനം ഇല്ലാത്തപ്പോള്‍ ഗുജറാത്തില്‍ വളരെക്കുറവുമാണ്. കഴിഞ്ഞ വര്‍ഷം ആന്ധ്രാപ്രദേശ് മദ്യനിരോധനം ഏര്‍പ്പെടുത്തി. അതേസമയം, തിങ്കളാഴ്ച മുതല്‍ നിരോധന നികുതി ഏര്‍പ്പെടുത്തി മദ്യവില്‍പന ആരംഭിച്ചിട്ടുണ്ട്.

എന്താണ് സംസ്ഥാന എക്‌സ്സൈസ് നികുതി?

മദ്യത്തിനും മറ്റ് ആല്‍ക്കഹോള്‍ അധിഷ്ഠിത വസ്തുക്കള്‍ക്കുമാണ് സംസ്ഥാന എക്‌സ്സൈസ് നികുതി ഈടാക്കുന്നത്. മദ്യം, ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, വാണിജ്യാവശ്യങ്ങള്‍ക്കുള്ള സ്പിരിറ്റ്, കഞ്ചാവ്, വൈന്‍, ആല്‍ക്കോള്‍ അടങ്ങിയിട്ടുള്ള മരുന്നുകളും ടോയ്‌ലറ്റ് വസ്തുക്കളും തുടങ്ങിയവയില്‍ നിന്നാണ് സംസ്ഥാന എക്‌സ്സൈസ് നികുതി വരുമാനം വരുന്നത്. കൂടാതെ, ലൈസന്‍സ് വിതരണം, പിഴ തുടങ്ങിയവ വഴിയും വരുമാനം ലഭിക്കും.

കേരളം പോലെ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്ത് മദ്യം വില്‍ക്കാതിരിക്കുന്നത് കൂടുതല്‍ തിരിച്ചടിയായി തീരുന്നു. യഥാര്‍ത്ഥത്തില്‍, കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിച്ച ഉദാര സമീപനത്തിലൂടെ, ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെയും (ഐഎംഎഫ്എല്‍) ബിയറിന്റെയും വില്‍പനയില്‍ നിന്നും നല്ല വരുമാനമാണ് സംസ്ഥാനം കൊയ്തെടുത്തത്. 2018-19ല്‍ 14,504.67 കോടി രൂപയുടെ റെക്കോഡ് വില്‍പനയാണ് ഉണ്ടായത്. 2017-18-ലേതില്‍ നിന്നും 1,567.58 കോടി രൂപയുടെ വര്‍ദ്ധനയായിരുന്നു ഇത്. 2014-15ല്‍ ഇത് 1000 കോടിക്ക് അല്‍പം മുകളിലായിരുന്നു.
മദ്യവില്‍പ്പനയിലൂടെ സര്‍ക്കാര്‍ നേടിയെടുത്ത ഈ വരുമാനം, സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ (ബെവ്കോ) ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്നതായിരുന്നു. തങ്ങളുടെ അധീനതയില്‍ വരെ പരിമിതമായ വരുമാന സ്രോതസുകളള്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ എന്നതിനാല്‍ മറ്റ് പല ഇന്ത്യന്‍ സംസ്ഥാനങ്ങളെയും പോലെ കേരളത്തിന് ഈ വരുമാന നഷ്ടം നഷ്ടപ്പെടുന്നത് താങ്ങാനാവില്ല.

English Summary :

Loss of crores of rupees by the government in opening bar counters; Big harvest for bar owners

Leave a Reply

Latest News

ചെങ്കോട്ട അക്രമവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് 200 പേരെ കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: ചെങ്കോട്ട അക്രമവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് 200 പേരെ കസ്റ്റഡിയിലെടുത്തു. പൊതുമുതൽ നശിപ്പിക്കൽ, കലാപം, പോലീസിനെ ആക്രമിക്കൽ തുടങ്ങിയവ ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. പ്ര​ക്ഷോ​ഭ​ത്തി​ൽ ഇ​വ​രു​ടെ...

കൊല്ലത്ത് എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനും കൂട്ടുകാരുടെ ക്രൂര മർദ്ദനത്തിനിരകളായി

കൊല്ലം: കൊല്ലത്ത് കരിക്കാട് സ്വദേശികളായ എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനും കൂട്ടുകാരുടെ ക്രൂര മർദ്ദനത്തിനിരകളായി. കുട്ടികളെ കൂട്ടുകാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ നവമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളാണ് മർദ്ദിക്കുന്നത്. കളിയാക്കിയത് ചോദ്യം...

ഓൺലൈൻ ചൂതാട്ടത്തിനെതിരായ ഹർജിയിൽ ചൂതാട്ട ആപ്പുകളുടെ ബ്രാൻഡ് അംബാസിഡർമാർക്ക് ഹൈകോടതി നോട്ടീസ്; മീഡിയ മലയാളം കൊച്ചി ബ്യൂറോ ചീഫും സിനിമ സംവിധായകനുമായ പോളി വടക്കൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ നടപടി

കൊച്ചി: ഓൺലൈൻ ചൂതാട്ടത്തിനെതിരായ ഹർജിയിൽ ചൂതാട്ട ആപ്പുകളുടെ ബ്രാൻഡ് അംബാസിഡർമാർക്ക് ഹൈകോടതി നോട്ടീസ്. ക്രിക്കറ്റ്​ താരം വിരാട് കോഹ്​ലി, സിനിമാ താരങ്ങളായ തമന്ന, അജു വർ​ഗീസ് എന്നിവർക്കാണ് കോടതി നോട്ടീസ്...

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിനിടെ ഇന്ത്യന്‍ താരങ്ങള്‍ വംശീയാധിക്ഷേപത്തിന് ഇരയായതായി സ്ഥിരീകരിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ

സിഡ്‌നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിനിടെ ഇന്ത്യന്‍ താരങ്ങള്‍ വംശീയാധിക്ഷേപത്തിന് ഇരയായതായി സ്ഥിരീകരിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ). സംഭവത്തെ കുറിച്ച് സിഎ അന്വേഷണ സമിതി ഐസിസിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച്...

More News