Friday, June 25, 2021

കേരളത്തിൽ ലോക് ഡൗൺ ജൂൺ 9 വരെ നീട്ടും; മദ്യശാലകൾ ഉടൻ തുറക്കില്ല

Must Read

തിരുവനന്തപുരം: കേരളത്തിൽ ലോക് ഡൗൺ ജൂൺ 9 വരെ നീട്ടും. രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും മരണനിരക്ക് കുറയാത്തതാണ് ലോക് ഡൗൺ ലോക്ക് ഡൗൺ നീട്ടാൻ കാരണം. കയര്‍, കശുവണ്ടി ഫാക്ടറികള്‍ക്ക് 50 % ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാം. മദ്യശാലകള്‍ ഉടന്‍ തുറക്കില്ല. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയേക്കും. ഇളവുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളും.

ഉച്ചക്ക് ശേഷം ചേരുന്ന കോവിഡ് അവലോകന യോഗത്തിലാവും അന്തിമ തീരുമാനം കൈക്കൊള്ളുക. തീരുമാനം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കും. ഇളവുകള്‍ ഘട്ടം ഘട്ടമായി നല്‍കുന്നതാണ് പരിഗണനയിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ എത്തിയാലെ നിയന്ത്രണങ്ങള്‍ ഇളവുചെയ്യാവൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം. 16.4 ആണ് കഴിഞ്ഞ 24 മണിക്കൂറിലെ ടിപിആര്‍. നേരത്തെ ട്രിപ്പിള്‍ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ നാല് ജില്ലകളിലും ടിപിആര്‍ കൂടുതലാണ്. ഏതൊക്കെ മേഖലകളില്‍ ഇളവ് നല്‍കണമെന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളുടെ അഭിപ്രായം ആരായും. തീവ്രരോഗവ്യാപനം വന്നതിനാല്‍ അതീവ ശ്രദ്ധയോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തെ സമീപിക്കുന്നത്.

രോഗബാധ രൂക്ഷമായിരുന്ന ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നത് രണ്ട് ശതമാനത്തിൽ താഴെയാണ്. അതേസമയം, ഇവിടെ ലോകഡൗൺ തുടരുന്നതിൽ മാറ്റം വരുത്തുവാനും സംസ്ഥാന സർക്കാരുകള്‍ തയ്യാറായിട്ടില്ലെന്നതാണ് ശ്രദ്ധേയം.
​കേന്ദ്രനിര്‍ദ്ദേശം

​ജൂൺ 30 വരെ നിയന്ത്രണങ്ങള്‍

സംസ്ഥാനങ്ങള്‍ ജൂൺ 30 വരെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ നിര്‍ദ്ദേശം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ പ്രാദേശികമായി നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കേസുകള്‍ കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ്കുമാര്‍ ഭല്ലയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

​വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ജൂൺ മുതൽ

സംസ്താനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂൺ ഒന്ന് മുതൽ ഓൺലൈൻ ക്ലാസുകള്‍ ആരംഭിമെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു. ഇത്തരത്തിൽ ഓൺലൈൻ ക്ലാസുകള്‍ ആരംഭിക്കുന്നതിനാൽ കൂടുതൽ ഇളവുകള്‍ നൽകിയേക്കും.

ഇളവുകള്‍


സ്കൂൾ, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട്ബുക്കുകളും മറ്റ് പഠന സാമഗ്രികളും വിൽക്കുന്ന കടകള്‍ തുറക്കാൻ അനുമതി നൽകിയേക്കുമെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. അതിനൊപ്പം തന്നെ പൊതുഗതാഗതത്തിനും അനുമതി നൽകേണ്ടിവരും.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News