Tuesday, April 20, 2021

ചായക്കടയിൽ വീണു കിടക്കുന്ന പൊതി തുറന്നു നോക്കിയ നാട്ടുകാർ കണ്ടത് കഞ്ചാവ്, ഉടമയെ തിരയുന്നതിന് ഇടയിലാണ് തന്റെ ഔഷധക്കൂട്ട് അന്വേഷിച്ച് ഒരാളെത്തിയത്, പിന്നെ വൈകിയില്ല, നാട്ടുകാർ എക്സൈസിനെ വിളിച്ച് ആളെ കൈമാറി

Must Read

അടുത്ത രണ്ടു ദിവസം ഇടുക്കി, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത രണ്ടു ദിവസം ഇടുക്കി, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇതേതുടർന്ന് രണ്ടു ജില്ലകളിലും യെല്ലോ അലർട്ട്...

യുഡിഎഫിന് 75 മുതല്‍ 81 വരെ സീറ്റു വരെ കിട്ടുമെന്ന് കോണ്‍ഗ്രസ് നേതൃയോഗത്തില്‍ വിലയിരുത്തല്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 75 മുതല്‍ 81 വരെ സീറ്റു വരെ കിട്ടുമെന്ന് കോണ്‍ഗ്രസ് നേതൃയോഗത്തില്‍ വിലയിരുത്തല്‍. ഡിസിസി പ്രസിഡന്റുമാര്‍ നല്‍കിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ്,...

എറണാകുളം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ; ജില്ലാ ഭരണകൂടത്തിൻ്റെ നിർദേശങ്ങൾ ഇങ്ങനെ

മഹാമാരിയെ നേരിടാൻ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാൻ പോലീസിൻ്റെ ശക്തമായ നിരീക്ഷണവും ഏർപ്പെടുത്തി. വീടുകളിൽ ഉൾപ്പടെ പ്രവർത്തിക്കുന്ന ട്യൂഷൻ സെൻ്ററുകളുടെ പ്രവർത്തനങ്ങളെല്ലാം...

മലപ്പുറം; ചായക്കടയിൽ വീണു കിടക്കുന്ന പൊതി തുറന്നു നോക്കിയ നാട്ടുകാർ കണ്ടത് കഞ്ചാവ്. ഉടമയെ തിരയുന്നതിന് ഇടയിലാണ് തന്റെ ഔഷധക്കൂട്ട് അന്വേഷിച്ച് ഒരാളെത്തിയത്. പിന്നെ വൈകിയില്ല, നാട്ടുകാർ എക്സൈസിനെ വിളിച്ച് ആളെ കൈമാറി. മലപ്പുറം എടപ്പാൾ നെല്ലെശ്ശേരിയിൽ ഇന്നലെയാണ് സംഭവമുണ്ടായത്.

ചായക്കടയിൽ വീണുപോയ പൊതി അന്വേഷിച്ചെത്തിയ കുടക് സ്വദേശിയും നെല്ലിശ്ശേരിയിലെ താമസക്കാരനുമായ ഹംസയാണ് (48) എക്സൈസിന്റെ പിടിയിലായത്. കടയിൽ നിന്ന് വീണു കിട്ടിയത് കഞ്ചാവ് പൊതി ആണെന്ന് മനസിലാക്കിയ നാട്ടുകാർ ആളെ തിരയുന്ന സമയത്താണ് പൊതി തിരക്കി ഹംസ എത്തിയത്. ഔഷധക്കൂട്ടാണ് എന്ന് പറഞ്ഞ ഇയാളെ നാട്ടുകാർ എക്സൈസിന് കൈമാറുകയായിരുന്നു. ഇയാളുടെ താമസ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കൂടുതലൊന്നും ലഭിച്ചില്ല.

English summary

Locals opened the package lying in the tea shop and found cannabis. While searching for the owner, a man came looking for his medicine. Soon after, the locals called the excise and handed over the man

Leave a Reply

Latest News

ബൈക്കുകള്‍ കൂട്ടിയിടിച്ച് ബിരുദ വിദ്യാര്‍ത്ഥി മരിച്ചു

മട്ടന്നൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് ബിരുദ വിദ്യാര്‍ത്ഥി മരിച്ചു. നാലാങ്കേരി ഷാഹിദ മന്‍സിലില്‍ റഫ്‌നാസാണ്(19) മരണപ്പെട്ടത്. ബന്ധുവിന്‍റെ ഹോട്ടലില്‍ പാര്‍ട് ടൈം ജോലി ചെയ്തിരുന്ന റഫ്‌നാസ് തിങ്കളാഴ്ച...

More News