Monday, January 25, 2021

തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടത്തിൽ 1,722 പ്രശ്നബാധിത ബൂത്തുകൾ

Must Read

കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ നാളെ കർഷകർ സംഘടിപ്പിക്കുന്ന കിസാൻ പരേഡിൽ രണ്ടര ലക്ഷത്തോളം ട്രാക്ടറുകൾ അണിനിരിക്കും

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ നാളെ കർഷകർ സംഘടിപ്പിക്കുന്ന കിസാൻ പരേഡിൽ രണ്ടര ലക്ഷത്തോളം ട്രാക്ടറുകൾ അണിനിരിക്കും. റിപ്പബ്ലിക് ദിന ആഘോഷങ്ങളെ ബാധിക്കാത്ത...

ജമ്മു കാഷ്മീരില്‍ കനത്ത മഞ്ഞു വീഴ്ച മൂലം ഞായറാഴ്ച രണ്ടു പേർ മരിച്ചു

ശ്രീനഗർ: ജമ്മു കാഷ്മീരില്‍ കനത്ത മഞ്ഞു വീഴ്ച മൂലം ഞായറാഴ്ച രണ്ടു പേർ മരിച്ചു. വടക്കൻ കാഷ്മീരിലെ കുപ്‌വാരയിൽ മിനി ട്രക്കിനുള്ളിലാണ് രണ്ടു...

ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആൾ ഹോട്ടലുടമയും ഭാര്യയും തമ്മിലുള്ള സംഭാഷണത്തിൽ ഇടപെട്ടതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിൽ ഉടമയെ കറിക്കത്തിയെടുത്ത് കഴുത്തിന് വെട്ടി

ചട്ടഞ്ചാൽ: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആൾ ഹോട്ടലുടമയും ഭാര്യയും തമ്മിലുള്ള സംഭാഷണത്തിൽ ഇടപെട്ടതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിൽ ഉടമയെ കറിക്കത്തിയെടുത്ത് കഴുത്തിന് വെട്ടി. പരിക്കേറ്റ...

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിൽ 1,722 പ്രശ്നബാധിത ബൂത്തുകൾ. ഈ മാസം എട്ടിന് നടക്കുന്ന ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തെര‍ഞ്ഞെടുപ്പ്.

തിരുവനന്തപുരം സിറ്റി– 264, തിരുവനന്തപുരം റൂറൽ– 253, കൊല്ലം– 249, കൊല്ലം റൂറൽ– 216, പത്തനംതിട്ട– 194, ആലപ്പുഴ– 349, ഇടുക്കി– 197 എന്നിവയാണ് പ്രശ്നബാധിത ബൂത്തുകളുടെ എണ്ണം.

ഡിസംബർ പത്തിന് രണ്ടാംഘട്ടവും ഡിസംബർ 14നു മൂന്നാംഘട്ട തെരഞ്ഞെടുപ്പും നടക്കും. ഡിസംബർ 16ന് ആണ് വോട്ടെണ്ണൽ. ഡിസംബർ 23നു മുൻപ് പുതിയ ഭരണ സമിതികൾ അധികാരമേൽക്കും.

ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് ബാധിതർക്കും ക്വാറന്റൈനിലുള്ളവർക്കുമുള്ള സ്‌പെഷ്യൽ തപാൽ ബാലറ്റിന്റെ വിതരണം നാളെ മുതൽ ആരംഭിക്കും. സ്‌പെഷ്യൽ പോളിങ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് ബാലറ്റുകൾ വിതരണം ചെയ്യുന്നത്. സ്‌പെഷ്യൽ പോളിങ് ഓഫീസർ വോട്ടർമാരെ സന്ദർശിക്കുന്ന സമയം എസ്.എം.എസ്സിലൂടെയും ഫോൺ മുഖേനയും മുൻകൂട്ടി അറിയിക്കും.

ബാലറ്റ് ലഭിക്കുമ്പോൾ തന്നെ വോട്ട് രേഖപ്പെടുത്തി പോളിംഗ് ടീമിന് കൈമാറാം. അല്ലെങ്കിൽ വോട്ടർക്ക് അവ തപാലിലൂടെയോ ആൾവശമോ വോട്ടെണ്ണലിന് മുൻപ് വരണാധികാരിക്ക് എത്തിക്കുകയും ചെയ്യാം.

English summary

Local elections; 1,722 problem booths in the first phase

Leave a Reply

Latest News

കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ നാളെ കർഷകർ സംഘടിപ്പിക്കുന്ന കിസാൻ പരേഡിൽ രണ്ടര ലക്ഷത്തോളം ട്രാക്ടറുകൾ അണിനിരിക്കും

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ നാളെ കർഷകർ സംഘടിപ്പിക്കുന്ന കിസാൻ പരേഡിൽ രണ്ടര ലക്ഷത്തോളം ട്രാക്ടറുകൾ അണിനിരിക്കും. റിപ്പബ്ലിക് ദിന ആഘോഷങ്ങളെ ബാധിക്കാത്ത...

ജമ്മു കാഷ്മീരില്‍ കനത്ത മഞ്ഞു വീഴ്ച മൂലം ഞായറാഴ്ച രണ്ടു പേർ മരിച്ചു

ശ്രീനഗർ: ജമ്മു കാഷ്മീരില്‍ കനത്ത മഞ്ഞു വീഴ്ച മൂലം ഞായറാഴ്ച രണ്ടു പേർ മരിച്ചു. വടക്കൻ കാഷ്മീരിലെ കുപ്‌വാരയിൽ മിനി ട്രക്കിനുള്ളിലാണ് രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജമ്മു-ശ്രീനഗർ...

ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആൾ ഹോട്ടലുടമയും ഭാര്യയും തമ്മിലുള്ള സംഭാഷണത്തിൽ ഇടപെട്ടതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിൽ ഉടമയെ കറിക്കത്തിയെടുത്ത് കഴുത്തിന് വെട്ടി

ചട്ടഞ്ചാൽ: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആൾ ഹോട്ടലുടമയും ഭാര്യയും തമ്മിലുള്ള സംഭാഷണത്തിൽ ഇടപെട്ടതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിൽ ഉടമയെ കറിക്കത്തിയെടുത്ത് കഴുത്തിന് വെട്ടി. പരിക്കേറ്റ ഹോട്ടലുടമയെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബ്രസീല്‍ ക്ലബ്ബ് ഫുട്‌ബോള്‍ ടീം പാൽമാസ് സഞ്ചരിച്ച ചെറു വിമാനം തകര്‍ന്ന് ആറു പേർ മരിച്ചു

സംപൗളോ: ബ്രസീല്‍ ക്ലബ്ബ് ഫുട്‌ബോള്‍ ടീം പാൽമാസ് സഞ്ചരിച്ച ചെറു വിമാനം തകര്‍ന്ന് ആറു പേർ മരിച്ചു. ക്ലബ് പ്രസിഡന്‍റും നാലു കളിക്കാരും പൈലറ്റും മരിച്ചവരിൽ ഉൾപ്പെടുന്നു.

കിളിമാനൂരിൽ തേനീച്ചയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ തേനീച്ചയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. 55 വയസുകാരനായ ബാബുവാണ് മരിച്ചത്. തേനീച്ചയുടെ കുത്തേറ്റ രണ്ട് പേർ ഗുരുതരാവസ്ഥയിലാണ്. 15 ലധികം പേർക്ക് കുത്തേറ്റുവെന്നാണ് വിവരം.

More News