Sunday, September 26, 2021

സാക്ഷരതാ ദിനം; മുത്തശ്ശിമാർക്ക് ക്ലാസ് എടുത്ത് കുഞ്ഞ് ടീച്ചർമാർ

Must Read

അക്ഷരവെളിച്ചം അമ്മമാരിലേക്കും അമ്മൂമ്മമാരിലേക്കും എത്തിക്കുന്ന ദിനമായാണ് മാന്തുക ഗവ. യു.പി.സ്കൂളിലെ കുട്ടികൾ സാക്ഷരതാ ദിനത്തെ പ്രയോജനപ്പെടുത്തിയത്. വീട്ടിൽ ബോർഡുവെച്ച് ചോക്കുകൊണ്ട് അക്ഷരമെഴുതിച്ച് അവർ അധ്യാപകരുടെ വേഷമിട്ടു. പരീക്ഷയൊന്നും എഴുതാനാകില്ലെങ്കിലും അത്യാവശ്യം അക്ഷരം പഠിപ്പിച്ച് എഴുത്തിന്റെയും വായനയുടെയും ലോകത്തേക്ക് മുതിർന്നവരെ എത്തിക്കാനുള്ള തുടക്കമായിട്ടാണ് സ്കൂളധികാരികളും ഇതിനെ കണ്ടത്. സ്കൂൾകുട്ടികളുടെ നേതൃത്വത്തിലുള്ള സാക്ഷരതാ പ്രവർത്തനങ്ങൾ ഓൺലൈൻ അസംബ്ലിയിൽ പ്രഥമാധ്യാപകൻ സുദർശനൻ പിള്ള ഉദ്ഘാടനം ചെയ്തു.

സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥിനി മാന്തുക മോടി വടക്കേതിൽ അല്ലി വിജയൻ 86 വയസ്സുള്ള വെളുമ്പി മുത്തശ്ശിക്ക് അക്ഷരങ്ങൾ പറഞ്ഞുകൊടുത്തുകൊണ്ട് സാക്ഷരതാ പ്രവർത്തനത്തിന് തുടക്കംകുറിച്ചു. മുത്തശ്ശിയെ എഴുതാനും വായിക്കാനും പഠിപ്പിക്കും എന്ന ദൃഢനിശ്ചയത്തിലാണ് അല്ലി വിജയൻ. സ്കൂൾ അധ്യാപകരായ രാജിമോൾ, സബിതകുമാരി, രജനി ദേവി എന്നിവർ സാക്ഷരതാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

Leave a Reply

Latest News

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്‌ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്‌ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്‍റെ പലഭാഗത്തായി പൊലീസിനായി...

More News