തിരുവനന്തപുരം ∙ സംസ്ഥാനത്തു മദ്യവില ഫെബ്രുവരി ഒന്നു മുതൽ 80 രൂപ മുതൽ 140 രൂപ വരെ ഉയരുമെന്നു ബവ്റിജസ് കോർപറേഷൻ. എന്നാൽ ഉപയോക്താക്കളിൽ എത്തുമ്പോൾ 100 രൂപ മുതൽ 150 രൂപ വരെ വർധിക്കുമെന്നാണു കണക്കുകൂട്ടൽ. കൺസ്യൂമർഫെഡ് ചില്ലറ വിൽപനശാലകളിലേതിനെക്കാൾ മൂന്നിരട്ടിയോളം കൂടുതലാണു ബാറുകളിൽ മദ്യത്തിന്റെ നിരക്ക്.
മദ്യത്തിന്റെ അടിസ്ഥാന വില 7% വർധിപ്പിക്കണമെന്നു ബവ്റിജസ് കോർപറേഷൻ സർക്കാരിനെ അറിയിച്ചിരുന്നു. മദ്യക്കമ്പനികളുടെ ആവശ്യപ്രകാരം സർക്കാരാണു വില വർധന പരിഗണിക്കാൻ ബവ്റിജസ് കോർപറേഷനോടു നിർദേശിച്ചിരുന്നത്.
മദ്യത്തിനായി ബവ്ക്യൂ ആപ്പിലൂടെ ബുക്ക് ചെയ്തിരിക്കണമെന്ന നിബന്ധന ഒഴിവാക്കി. ബുക്ക് ചെയ്യാത്തവർക്കും മദ്യം കൊടുക്കണമെന്നാണു വാക്കാലുള്ള നിർദേശം. ആപ്പിന്റെ ഭാവി എന്താണെന്ന കാര്യം സർക്കാർ തീരുമാനിക്കും.
English summary
Liquor prices in the state will go up by Rs 100 to Rs 150 from February 1, according to the Beverages Corporation