Monday, April 12, 2021

വാട്സാപ്പ് ചീഞ്ഞു സിഗ്നലിന് വളമായി; ആപ്പ് സ്റ്റോറിലെ ‘ഫ്രീ ആപ്പ് ലിസ്റ്റിൽ’ആദ്യമായി സിഗ്നൽ ഒന്നാമതായി; ഒന്നാം സ്ഥാനത്തുണ്ടായിരുന്ന വാട്സാപ്പിനെ പിന്നിലാക്കിയാണ് സിഗ്നലിൻ്റെ കുതിപ്പ്

Must Read

സിബിഎസ്ഇ 10,12 പരീക്ഷകള്‍ ഓണ്‍ലൈന്‍ ആയി നടത്താന്‍ സാധ്യത

സിബിഎസ്ഇ 10,12 പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നു. കൊവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണിത്. നേരത്തെ സിബിഎസ്ഇ ഈ...

അനധികൃതമായി ആധാർ കാർഡ് നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ

ഗോഹട്ടി: അനധികൃതമായി ആധാർ കാർഡ് നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ. ആസാമിലെ ദിബ്രുഗഡിലാണ് സംഭവം. മൂന്ന് പേരെ പോലീസ് പിടികൂടി. ദിപെൻ ഡോളി, ബിതുപൻ...

റഫാൽ ഇടപാട് അന്വേഷിക്കണമെന്ന പൊതുതാത്പര്യ ഹർജി സുപ്രിംകോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും

റഫാൽ ഇടപാട് അന്വേഷിക്കണമെന്ന പൊതുതാത്പര്യ ഹർജി സുപ്രിംകോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈമാസം 23ന് ബോബ്‌ഡെ വിരമിക്കുന്ന...

ഒന്നു ചീഞ്ഞാലെ മറ്റൊന്നിന് വളമാകൂ എന്ന് പറയും പോലെ വാട്സ്ആപ്പിെൻറ സ്വകാര്യതാ നയ പരിഷ്കാരങ്ങളും അതിനെ തുടർന്നുണ്ടായ വിവാദങ്ങളും സിഗ്നൽ പ്രൈവറ്റ് മെസ്സഞ്ചറിന് ലോട്ടറിയായി മാറിയിരിക്കുകയാണ്. ഗൂഗ്ൾ പ്ലേസ്റ്റോറിലും ആപ്പിളിെൻറ ആപ്പ് സ്റ്റോറിലും ലക്ഷക്കണക്കിന് ഡൗൺലോഡാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ആപ്പിന് ലഭിച്ചത്.

Let’s switch to Signal: https://signal.org/install

പിന്നാലെ ശനിയാഴ്ച്ച പുലർച്ചെ തന്നെ ഒരു സന്തോഷം പങ്കുവെച്ചുകൊണ്ട് സിഗ്നൽ ആപ്പ് അധികൃതർ എത്തി. ഇന്ത്യയിൽ ആപ്പിളിെൻറ ആപ്പ് സ്റ്റോറിലെ ‘ഫ്രീ ആപ്പ് ലിസ്റ്റിൽ’ആദ്യമായി സിഗ്നൽ ഒന്നാമതായി. അതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന വാട്സ്ആപ്പിനെ പിന്നിലാക്കിയാണ് സിഗ്നലിെൻറ കുതിപ്പ്. നിലവിൽ ടെലഗ്രാമും വലിയ മുന്നേറ്റം നടത്തുന്നുണ്ട്.

ആപ്പ്​ സ്​റ്റോറിലെ ടോപ്​ ഫ്രീ ആപ്പ്​ ലിസ്റ്റിൽ 968 ആം സ്ഥാനത്തുണ്ടായിരുന്ന സിഗ്നലിന് 967 സ്ഥാനങ്ങൾ മറികടന്ന്​​ ഒന്നാമതെത്താൻ ഒരാഴ്​ച്ച പോലുമെടുത്തില്ല. ഇന്ത്യക്ക്​ പുറമേ, ഒാസ്​ട്രിയ, ഫ്രാൻസ്​, ഫിൻലാൻഡ്​, ജെർമനി, ഹോങ്​ കോങ്​, സ്വിറ്റ്​സർലാൻഡ്​ എന്നീ രാജ്യങ്ങളിലും നിലവിൽ ഒന്നമനായി തുടരുകയാണ്​ സിഗ്നൽ.

ഉപയോക്​താക്കളുടെ ഡാറ്റ മൂന്നാംകക്ഷിയുമായി പങ്കുവെക്കാൻ അവകാശം ചോദിച്ചുകൊണ്ട്​ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്​സ്​ആപ്പി​െൻറ​ ഒരു പോപ്​-അപ്പ്​ സന്ദേശം പലർക്കും കിട്ടിത്തുടങ്ങിയിട്ടുണ്ട്​. ഫെബ്രുവരി എട്ടിന്​ മുമ്പായി തങ്ങളുടെ നിർദേശങ്ങൾ അംഗീകരിച്ചിട്ടില്ലെങ്കിൽ വാട്​സ്​ആപ്പ്​ അക്കൗണ്ട്​ തന്നെ നഷ്​ടപ്പെടുമെന്നാണ്​ മുന്നറിയിപ്പ്​. ഇത്​ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്​. പിന്നാലെ ആഗോളതലത്തിൽ തന്നെ ചർച്ചയായി മാറി​​.

ആളുകൾ വാട്സ്ആപ്പിന് പകരക്കാരെ തേടിക്കൊണ്ടിരുന്ന സമയത്ത്, സൈബർ വിദഗ്ധരും ഇലോൺ മസ്ക്, എഡ്വേർഡ് സ്നോഡൻ എന്നിവരെ പോലുള്ള ടെക്നോളജി രംഗത്തെ വമ്പൻമാരും സിഗ്നൽ ആപ്പ് ഉപയോഗിക്കാനാണ് ആവശ്യപ്പെട്ടത്. മസ്ക് കഴിഞ്ഞ ദിവസം സിഗ്നൽ ആപ്പിനെ പിന്തുണച്ചുകൊണ്ട് ട്വിറ്ററിലെത്തിയിരുന്നു. പിന്നാലെ ഉയർന്ന ട്രാഫിക്ക് കാരണം സിഗ്നലിെൻറ സെർവറിന് പോലും പ്രതിസന്ധി നേരിട്ടു. യൂസർമാർക്ക് വെരിഫിക്കേഷൻ കോഡുകൾ അയക്കാൻ പറ്റാത്ത സാഹചര്യമായിരുന്നുവെന്ന് സിഗ്നൽ അധികൃതരും വെളിപ്പെടുത്തിയിരുന്നു

English summary

Let’s switch to Signal: https://signal.org/install

Leave a Reply

Latest News

മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്കുകൾ;രഹസ്യവിവരത്തെ തുടർന്ന് ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

മുംബൈ: രഹസ്യവിവരത്തെ തുടർന്ന്​ മഹാരാഷ്​ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ്​ കണ്ടത്​ ഞെട്ടിക്കുന്ന കാഴ്ചകൾ. മെത്തകളിൽ പഞ്ഞിക്ക്​ പകരം ഉപയോഗിച്ച്​ ഉപേക്ഷിച്ച മാസ്​കുകൾ. നിർമാണശാലക്കുള്ളിലും...

More News