Monday, April 12, 2021

ഒന്നിച്ചു നിന്ന് ഡിഎംകെയ്‌ക്കെതിരെ പൊരുതാം; നേതൃത്വത്തെ പ്രതിരോധത്തിലാക്കി ശശികല

Must Read

ഐപിഎല്ലില്‍ ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണിന്റെ അരങ്ങേറ്റ മല്‍സരം ഇന്ന് നടക്കും

പൂനെ : ഐപിഎല്ലില്‍ ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണിന്റെ അരങ്ങേറ്റ മല്‍സരം ഇന്ന് നടക്കും. സഞ്ജുവിന്‍രെ രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിങ്‌സ് ഇലവനെ നേരിടും....

സിബിഎസ്ഇ 10,12 പരീക്ഷകള്‍ ഓണ്‍ലൈന്‍ ആയി നടത്താന്‍ സാധ്യത

സിബിഎസ്ഇ 10,12 പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നു. കൊവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണിത്. നേരത്തെ സിബിഎസ്ഇ ഈ...

റഫാൽ ഇടപാട് അന്വേഷിക്കണമെന്ന പൊതുതാത്പര്യ ഹർജി സുപ്രിംകോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും

റഫാൽ ഇടപാട് അന്വേഷിക്കണമെന്ന പൊതുതാത്പര്യ ഹർജി സുപ്രിംകോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈമാസം 23ന് ബോബ്‌ഡെ വിരമിക്കുന്ന...

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഒന്നിച്ചുനിന്ന് പൊതുശത്രുവായ ഡിഎംകെയെ തറപറ്റിക്കാന്‍ വി.കെ ശശികലയുടെ ആഹ്വാനം. ജയലളിതയുടെ ജന്മവാര്‍ഷികത്തില്‍ ടി നഗറിലെ വീട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തിയശേഷം സംസാരിക്കുകയായിരുന്നു ശശികല. ‘അമ്മയുടെ അനുയായികള്‍ ഒന്നിച്ച് ചേര്‍ന്ന് വിജയത്തിനായി പൊരുതണം. നിയമസഭാ തിരഞ്ഞെടുപ്പിലെ ജയമാണ് ലക്ഷ്യം. അടുത്തു തന്നെ പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും നേരിട്ടു കാണും’- ശശികല പറഞ്ഞു.
എടപ്പാടി പളനിസ്വാമിയെയും ഒ. പനീര്‍സെല്‍വത്തെയും പ്രതിരോധത്തിലാക്കി എഐഎഡിഎംകെയില്‍ പിടിമുറുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ശശികലയുടെ പ്രസംഗത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കപ്പും ഡിഎംകെയുടെ പതനം ഉറപ്പിച്ച് ദീര്‍ഘകാല ലക്ഷ്യങ്ങളാണ് ചിന്നമ്മ ആസൂത്രണം ചെയ്യുന്നത്. അടുത്തുതന്നെ ജനങ്ങളെ കാണും എന്ന മുന്നറിയിപ്പ് പാര്‍ട്ടി നേതൃത്വത്തെ ലക്ഷ്യമിട്ടുള്ളതാണ്. തങ്ങളെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതിനെതിരെ ശശികലയും ദിനകരനും സമര്‍പ്പിച്ച ഹര്‍ജി കോടതി അടുത്ത മാസം പരിഗണിക്കും.

ജയലളിതയുടെ ജന്മവാര്‍ഷിക ദിനത്തില്‍ പാര്‍ട്ടിയെ സംരക്ഷിക്കുമെന്നു പ്രതിജ്ഞയെടുക്കാനും വീടുകളില്‍ ദീപം തെളിയിക്കാനും പനീര്‍സെല്‍വവും എടപ്പാടി പളനിസ്വാമിയും ആഹ്വാനം ചെയ്തിരുന്നു. സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉറപ്പിക്കാനുള്ള ശ്രമങ്ങളിലാണ് എഐഎഡിഎംകെ നേതൃത്വം.
അതേസമയം പത്തുവര്‍ഷത്തിനു ശേഷം ഏതുവിധേനയും അധികാരം പിടിച്ചെടുക്കാനുള്ള നീക്കങ്ങളാണ് എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ നടത്തുന്നത്. 2011ല്‍ അധികാരത്തിലെത്തിയ എഐഎഡിഎംകെ ജയയുടെ കരുത്തില്‍

2016ല്‍ ഭരണം നിലനിര്‍ത്തുകയായിരുന്നു.

English summary

Let’s stand together and fight the DMK; Shashikala defended the leadership

Leave a Reply

Latest News

ഹെലികോപ്റ്ററിലെ യാത്രക്കാരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കേരള പൊലീസിന്റെ ആദരം

കൊച്ചിയില്‍ കഴിഞ്ഞദിവസം അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിലെ യാത്രക്കാരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കേരള പൊലീസിന്റെ ആദരം. കൊച്ചി പനങ്ങാട് പൊലീസ് സ്റ്റേഷനിലെ...

More News