Monday, June 14, 2021

നമ്മൾ ചത്തവരാണ് അതു മറക്കരുത്. അതുകൊണ്ട് തിരിച്ചടിക്കുക. കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്ന രീതിയിലല്ല, നമ്മുടെ ഒരു പല്ല് പറിച്ചാൽ അവന്റെ താടിയടിച്ചു പൊട്ടിക്കുമെന്ന സ്ഥിതി വരണം -കുഴൽപ്പണ കേസിൽ നിന്ന് ശ്രദ്ധതിരിക്കാൻ ഗുജറാത്ത് മോഡൽ അജണ്ട നടപ്പാക്കണമെന്ന് ബിജെപി

Must Read

‘കുഴൽപ്പണ കേസിൽ വിശദീകരണം നടത്തി സമയം കളയുന്നതിന് പകരം ആ വിഷയം ചെറുതാക്കുന്ന തരത്തിൽ വലിയ അജണ്ട തയ്യാറാക്കണം. അതിന് മോഡിജിയെ മാതൃകയാക്കണം. 2002 മുതൽ അദ്ദേഹം ഗുജറാത്തിൽ നടപ്പാക്കിയ അജണ്ടകളെല്ലാം വിജയം കണ്ടതാണ്. ഇവിടെ അതിനുള്ള ആയുധം നമ്മുടെ കയ്യിലുണ്ട്, അത് ഉപയോഗിക്കണം’ എന്നാണ് ആഹ്വാനം.

കുഴൽപ്പണ കേസിൽ നിന്ന് ശ്രദ്ധതിരിക്കാൻ ഗുജറാത്ത് മോഡൽ അജണ്ട നടപ്പാക്കണമെന്ന് ബിജെപി. ഉന്നത നേതാക്കളും ഉപദേശകരും ഉൾപ്പെട്ട ബിജെവൈഎം സോഷ്യൽ മീഡിയാ (ക്ലബ് ഹൗസ്) ഗ്രൂപ്പിലാണ് കഴിഞ്ഞ ദിവസം നേതാക്കൾ ഇക്കാര്യം ചർച്ച ചെയ്തത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെട്ട ചർച്ചയിൽ വി വി രാജേഷ്, ജന്മഭൂമി മുൻ എഡിറ്റർ കെ വി എസ് ഹരിദാസ്, സംഘപരിവാറിന്റെ ബുദ്ധിജീവിയായി കണക്കാക്കപ്പെടുന്ന ടി ജി മോഹൻദാസ് എന്നിവരുൾപ്പെടെ സംസാരിച്ചു. കുഴൽപ്പണ കേസിൽ താങ്കൾക്ക് ഒന്നും പറയാനില്ലേ എന്ന ചോദ്യത്തിന് ’ ഞാൻ ഇവിടെ കേൾവിക്കാരനായിരിക്കാം, നിങ്ങൾ സംസാരിക്കു’ എന്നാണ് സുരേന്ദ്രൻ പറഞ്ഞത്. ടി ജി മോഹൻദാസാണ് കേസിനെ കുറിച്ചുള്ള ചർച്ചകൾ വഴിമാറ്റാൻ ഗുജറാത്ത് മോഡൽ വേണമെന്ന് ക്ലാസെടുക്കുന്നത്.

മോഹൻദാസിന്റെ വാക്കുകൾ: ‘നമ്മൾ ഈ (കുഴൽപ്പണ) കേസ് വിശദീകരിച്ച് വിശദീകരിച്ച് പോകുന്തോറും ഇതിന്റെ സ്റ്റിഗ്മ നിലനിൽക്കും. അതുകൊണ്ട് വളരെ പെട്ടെന്ന് പൊളിറ്റിക്സിൽ ഇഷ്യൂസ് മാറ്റിയെടുക്കേണ്ട ചുമതല നമുക്കുണ്ട്. കേസിനെ ന്യായീകരിക്കേണ്ട എന്ന അർത്ഥത്തിലല്ല ഞാൻ പറയുന്നത്. ന്യായീകരിക്കുമ്പോൾ പോലും മാസ്റ്റർ പൊളിറ്റീഷ്യൻമാരെ കണ്ടു പഠിക്കണം. ഇപ്പോൾ രാജ്യത്തെ ‘ഷ്രൂഡസ്റ്റ്’ പൊളിറ്റീഷ്യൻ ആരാണെന്ന് ചോദിച്ചാൽ മോഡിജിയാണ്. പൊളിറ്റീഷ്യൻ എന്ന നിലയിലാണ് ഞാനദ്ദേഹത്തെ ഇങ്ങനെ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ മറ്റു കഴിവുകളെ കുറിച്ചല്ല. ഒരു പൊളിറ്റിഷ്യൻ എന്ന നിലയിൽ അജണ്ട സെറ്റ് ചെയ്യാനുള്ള മോഡിയുടെ സാമർത്ഥ്യത്തെ കുറിച്ചാണ്. ആരുടെയും സഹായമില്ലാതെ തന്നെ അദ്ദേഹമത് 2002 മുതൽ ഗുജറാത്തിൽ നിന്ന് തുടങ്ങിയതാണ്. അതിന്റെ വിജയം കണ്ടു പഠിക്കേണ്ടതാണ്.

പണ്ട് ഇന്ദിരാഗാന്ധിയെ കുറിച്ച് അന്ന് പത്രക്കാർ പറയുമായിരുന്നു. നാട്ടിലൊരു സ്ഫോടനം നടന്നാൽ ഇന്ദിര അതിനെ നേരിടുന്നത് അതിലും വലിയ സ്ഫോടനം നടത്തിക്കൊണ്ടാണ് എന്ന്. ഒരു വിഷയം ചെറുതാക്കുന്നതിന് അതിലും വലിയ ഇഷ്യു ഉണ്ടാക്കാൻ ഇന്ദിരക്ക് ഒരു മനസറപ്പും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവർ (കേരള സർക്കാർ) അജണ്ട സെറ്റ് ചെയ്യുമ്പോൾ നമ്മൾ അതിലും വലിയ അജണ്ട സെറ്റ് ചെയ്യണം. അല്ലെങ്കിൽ നമ്മൾ എന്നും വിശദീകരിക്കാൻ വിധിക്കപ്പെട്ടവരായിരിക്കും. അവർ അഗ്രസീവായി ഓരോ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തുകൊണ്ടിരിക്കും. ഈ സാഹചര്യം നേരെ തിരിച്ചാക്കിയേ പറ്റൂ. അതിനുള്ള ആയുധങ്ങൾ നമ്മളുടെ കയ്യിലുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. അത് പ്രയോഗിക്കാനുള്ള സമയമായി. ഇനി നമുക്ക് ഒട്ടും മടിച്ചു നിൽക്കാനുള്ള സമയമില്ല. നമ്മൾ ചത്തവരാണ് അതു മറക്കരുത്. അതുകൊണ്ട് തിരിച്ചടിക്കുക. കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്ന രീതിയിലല്ല, നമ്മുടെ ഒരു പല്ല് പറിച്ചാൽ അവന്റെ താടിയടിച്ചു പൊട്ടിക്കുമെന്ന സ്ഥിതി വരണം’. ഇത്രയും പറഞ്ഞു വയ്ക്കുന്ന സി ജി മോഹൻദാസ് അവസാനം പറയുന്നു ‘ഞാൻ പറയുന്നത് ലീഗൽ ഫൈറ്റാണ്’ എന്ന്.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 7,719പേര്‍ക്ക് കോവിഡ്; 68,573 സാമ്പിളുകള്‍ പരിശോധിച്ചു; 161 മരണം; 113817 പേർ ചികിത്സയിലുണ്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം...

More News