ഇന്നു തിരുവോണം. കോവിഡ് പ്രതിസന്ധിക്കിടയില്‍ മാസ്കിട്ട് സൂക്ഷിച്ചൊരോണം. പൂക്കളം തീര്‍ത്തും പാട്ടു പാടിയും നല്ല നാളെയുടെ പ്രതീക്ഷയാവുകയാണ് തിരുവോണം.
മഹാമാരിയുടെ പിടിയിൽ നിന്ന് തിരിച്ചുവരുന്ന മലയാളിക്ക് അതിജീവനത്തിന്റേതാണ് ഈ തിരുവോണപ്പുലരി. പൂവിളിയും പുലിയിറക്കവും പൂക്കളമത്സരവും പന്തുകളിയും ജലമേളകളും ഇത്തവണയും ഉണ്ടായില്ല. സ്കൂൾ മുറ്റത്തെ മിഠായി പെറുക്കലും കാമ്പസ് യൂണിയൻ ഓണാഘോഷത്തിലെ കമ്പവലിയുടെ ആവേശപ്പെരുക്കവും ഉണ്ടായില്ല. എങ്കിലും പ്രതീക്ഷയോടെ നാം ഓണത്തെ വരവേറ്റു. ഇത്തവണ കൂടി ‘സോപ്പിട്ട്’, ‘മാസ്കിട്ട്’, ‘സൂക്ഷിച്ചോണം’. എല്ലാ വായനക്കാർക്കും മീഡിയ മലയാളത്തിൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.
കോവിഡ് ആശങ്കയുടെ പശ്ചാത്തലത്തിലാണ് ഓണാഘോഷമെന്ന പ്രത്യേകത ഇക്കുറിയുണ്ട്. ആള്‍ക്കൂട്ട ആഘോഷങ്ങള്‍ ഒഴിവാക്കണമെന്നു സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണമെന്നും നിര്‍ദേശമുണ്ട്.