ന്യൂയോർക്ക്: വമ്പൻ ശീതക്കൊടുങ്കാറ്റിൽ തണുത്ത് വിറങ്ങലിച്ച് അമേരിക്ക. അമേരിക്കയുടെ കിഴക്കൻ മേഖലയിലാണ് കനത്ത ശീതക്കാറ്റ് ആഞ്ഞടിക്കുന്നത്. അഞ്ചു സംസ്ഥാനങ്ങൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏഴുകോടി ആളുകളെയാണ് ശീതക്കാറ്റ് ബാധിക്കപ്പെട്ടിട്ടുള്ളത്. ന്യൂയോർക്ക്, ബോസ്റ്റൺ തുടങ്ങിയ പ്രധാന നഗരങ്ങളും കൊടുങ്കാറ്റിന്റെ പിടിയിലായിട്ടുണ്ട്.
ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു. മണിക്കൂറിൽ 134 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. കിഴക്കൻ യുഎസിലേക്കുള്ള 4500 വിമാനസർവീസുകൾ നിർത്തിവച്ചു. കൊടുങ്കാറ്റിനെ ബോംബ് സൈക്ലോൺ എന്ന വിഭാഗത്തിലാണു ശാസ്ത്രജ്ഞർ പെടുത്തിയിരിക്കുന്നത്. യുഎസിന്റെ കിഴക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നു ശരത്കാലത്ത് ഉത്ഭവിക്കുന്ന അതിതീവ്ര കൊടുങ്കാറ്റിനെയും പേമാരിയെയുമാണ് ബോംബ് സൈക്ലോൺ എന്നുവിളിക്കുന്നത്